കരുനാഗപ്പള്ളി: തൊടിയൂര്‍ ഹൈസ്കൂളിനു സമീപത്തു ജനവാസകേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ കമ്പനിയുടെ ആള്‍ക്കാര്‍ നടത്തിയ ശ്രമത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടു കാരും രംഗത്ത് വന്നു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ അജിതാ മോഹനന്റെ നേതൃത്വത്തില്‍ ഇരുപത്തി യഞ്ചോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍ദിഷ്ട ടവര്‍ നിര്‍മാണ സ്ഥലത്തേക്ക് പ്രകടനമായി എത്തിയാണ് കൊടി നാട്ടി പ്രതിഷേധിച്ചത്.
തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും പരാതിയുമായി തൊടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ എത്തിയിരുന്നു. ഗ്രാമപഞ്ചായത്ത് കമ്മിറ്റിയില്‍ തൊടിയൂര്‍ എട്ടാം വാര്‍ഡ് മെമ്പര്‍ അജിതാ മോഹന്‍ ടവര്‍ സ്ഥാപിക്കുന്നതില്‍ ജനങ്ങള്‍ക്ക് എതിര്‍പ്പ് ഉണ്ടെങ്കില്‍ നടത്തുവാന്‍ പാടില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ഇത് മാനിക്കാതെ അനധികൃത മായി പഞ്ചായത്ത് അധികൃതര്‍ ടവര്‍ നിര്‍മിക്കുവാന്‍ അനുവാദം നല്‍കുകയായിരുന്നുവെന്ന് സമരത്തിന് നേതൃത്വം നല്കിയ കോണ്‍ഗ്രസ് സേവാദള്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ ഷിബു.എസ് തൊടിയൂര്‍ ആരോപിച്ചു.
കോണ്‍ഗ്രസ് സേവാദള്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ ഷിബു.എസ് തൊടിയൂര്‍ ഗ്രാമപഞ്ചായത് മെമ്പറന്മാരായ അജിതാമോഹന്‍, എ.ഷഹനാസ്,എസ്.ബി.മോഹന്‍, കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് കെ.ധര്‍മദാസ്,ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് തങ്ങള്‍കുഞ്ഞ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷമീര്‍ മേനാത്ത്, ശിവദാസന്‍,ഷേര്‍ളി,അജിത എന്നിവര്‍ സമര പരിപാടികള്‍ക്ക് നേതൃത്വം നല്കി.