ബെര്‍ലിന്‍: ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരായ സൈനിക നടപടികളുടെ ഭാഗമായി ജര്‍മനി തുര്‍ക്കിയില്‍ വ്യോമതാവളം നിര്‍മിക്കും. തെക്കന്‍ തുര്‍ക്കിയിലാണ് ഇതിനു സ്ഥലം നിശ്ചയിച്ചിരിക്കുന്നത്. 65 മില്യന്‍ യൂറോ ചെലവ് പ്രതീക്ഷിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സൈനിക നടപടികള്‍ക്ക് വ്യോമ താവളം അനിവാര്യമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ സിറിയയിലേക്ക് പോകുന്ന വിമാനങ്ങള്‍ക്ക് ഇന്ധനം നിര്‍മിക്കാനും മറ്റും ഉപയോഗിക്കുന്ന താവളം വികസിപ്പിച്ചാണ് സമ്പൂര്‍ണ വ്യോമ താവളമാക്കി മാറ്റുക. എയര്‍ കണ്‍ട്രോളര്‍ സെന്റര്‍, സൈനികര്‍ക്കുള്ള താമസ സൗകര്യം എന്നിവ അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെ നിര്‍മിക്കും.
ജര്‍മന്‍ കരസേനാംഗങ്ങളെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ തുര്‍ക്കിയില്‍ വിന്യസിക്കുന്നതു സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍