ജാഗ്രതൈ, തീപിടിച്ച് അപകടാവസ്ഥയിലുള്ള ഈ മരം ഏതുനിമിഷവും വീഴും

pkd-firetree മുതലമട: പാപ്പാന്‍ച്ചള്ള-ആട്ടയാംപതി റോഡില്‍ തീകത്തി ബലക്ഷയം ഉണ്ടായി അപകടാവസ്ഥയിലുള്ള മരം ഉടന്‍ മുറിച്ചുമാറ്റണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമായി. തീ പടര്‍ന്നതിനെ തുടര്‍ന്ന് മരകൊമ്പിന്റെ മധ്യഭാഗം ദുര്‍ബലമായിരിക്കുകയാണ്. ചെറിയൊരു കാറ്റുവീശിയാല്‍മതി മരകൊമ്പ് നിലംപതിക്കാന്‍. പൊള്ളാച്ചി-തൃശൂര്‍ അന്തര്‍സംസ്ഥാന പാതയിലായതിനാല്‍ നൂറുക്കണക്കിന് ചരക്കുലോറികളും യാത്രാബസുകളും നിരന്തരം സഞ്ചരിക്കുന്ന വഴിയാണിത്.

മരത്തിന്റെ അപകടാവസ്ഥഅറിയിച്ചിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാത്തതിനാല്‍ പൊതുമരാമത്ത് അധികൃതര്‍ക്കെതിരെ പ്രതിഷേധവും ശക്തമാണ്. ഒരുമാസം മുമ്പ് രാത്രിസമയത്ത് മരം തീപിടിച്ചത് അതുവഴിയെത്തിയ യാത്രക്കാരാണ് വെള്ളമൊഴിച്ച് തീയണച്ചത്.

Related posts