ജില്ലാ ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിയെ എലി കടിച്ചു

alp-ratവടകര:  ജില്ലാ ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയെ എലി കടിച്ചു. തൂണേരി കുറ്റിമീത്തല്‍ ലീലക്കാണ് കടിയേറ്റത്. അതീവ സുരക്ഷയും വൃത്തിയും വേണ്ട പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലാണ് സംഭവം. ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്കൊപ്പം തറയില്‍ കൂട്ടുകിടന്നതായിരുന്നു ലീല. ഇവരുടെ കൈക്കാണ് കടിയേറ്റത്. ഉടന്‍ ഡോക്ടറെ കാണിച്ച്് കുത്തിവെപ്പെടുത്തു. രണ്ട് കുത്തിവെപ്പുകൂടി ബാക്കിയുണ്ട്.  വാര്‍ഡ് കഴുകിയാല്‍ വെള്ളം പുറത്തേക്കുപോകാനായി നിര്‍മിച്ച ദ്വാരത്തിലൂടെയാണ് എലി വന്നതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ഈ വാര്‍ഡിന്റെ പിന്‍ഭാഗം കാടുപിടിച്ചുകിടപ്പാണ്.  കൂടാതെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചതിന്റെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. രാത്രികാലങ്ങളില്‍ വാര്‍ഡുകളിലും കക്കൂസിനു സമീപവുമെല്ലാം എലികളും പെരിച്ചാഴികളും ധാരാളമു|െന്ന് രോഗികള്‍ പറയുന്നു. വാര്‍ഡുകള്‍ ടൈല്‍സ് പാകി നന്നാക്കിയിട്ടുണ്ടെങ്കിലും പരിസരം വൃത്തിഹീനമായി കിടക്കുന്നത്എലികള്‍ പെരുകാനുള്ള കാരണം.

Related posts