ജില്ലാ ആശുപത്രിയുടെ അവസ്ഥയ്ക്കു മാറ്റം വരണം:സി.ദിവാകരന്‍ എംഎല്‍എ

klm-cdivakaranനെടുമങ്ങാട് : നെടുമങ്ങാട് ജില്ല ആശുപത്രിയുടെ ദുരവസ്ഥ മാറാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സി.ദിവാകരന്‍ എംഎല്‍ എ ആവശ്യപ്പെട്ടു. ആശുപത്രിയുടെ അവസ്ഥയെ കുറിച്ച് നിയമസഭയില്‍ ഉന്നയിക്കുകയും ആരോഗ്യ മന്ത്രിയോട് നേരിട്ട് വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തിട്ടും നടപടികളുണ്ടാകാത്തത് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഗര്‍ഭാശയ ശസ്ത്രക്രിയയ്‌ക്കെത്തിയ വീട്ടമ്മയുടെ വയറ്റില്‍ ഉപകരണമിട്ട് തുന്നികെട്ടിയ പിഴവിനെ കുറിച്ച് അന്വേഷണം നടത്തണം .

ജില്ല ആശുപത്രയില്‍ പലപ്പോഴും ഇത്തരം സംഭവങ്ങളുണ്ടാകുന്നുണ്ട് . ഏതാനും ദിവസം മുമ്പ് ചികിത്സ പിഴവുമൂലം കുട്ടി മരിക്കാനിടയായി . തെളിയാത്ത എക്‌സറേ മെഷീനാണ് ആശുപത്രിയില്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .സര്‍ക്കാരിന്റെ അടിയന്തിര ഇടപടലുണ്ടായില്ലെങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related posts