ജൈവകൃഷിയില്‍ നൂറുമേനി വിളയിച്ച് എന്‍എസ്എസ് വിദ്യാര്‍ഥികള്‍; കൃഷിയില്‍ നിന്നും കിട്ടുന്ന പണം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്

alp-krishiകായംകുളം: വിദ്യാര്‍ഥികളില്‍ കാര്‍ഷികസംസ്കാരവും ജൈവകൃഷിയും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കറ്റാനം പോപ് പയസ് സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാലയ പരിസരത്ത് ആരംഭിച്ചു. ജൈവകൃഷിയില്‍ നൂറുമേനി വിളവ്.

തികച്ചും ജൈവരീതിയില്‍ കൃഷി ചെയ്ത പാവല്‍, പയര്‍, കോവല്‍, വെണ്ട, പച്ചമുളക് എന്നിവയ്ക്കാണ് നല്ല വിളവ് ലഭിച്ചത്. വിളവെടുപ്പിനു സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ഡെയ്‌സി, പ്രോഗ്രാം ഓഫീസര്‍ സി.ടി. വര്‍ഗീസ്, എന്‍എസ്എസ് വോളന്റിയര്‍മാരായ കിന്‍സി കുഞ്ഞുമോന്‍, അക്ഷര, എബിന്‍ ജോണ്‍, പ്രിന്‍സ്, സാം സന്തോഷ്, എല്‍ദോ എന്നിവര്‍ നേതൃത്വം നല്‍കി. വിളവെടുത്ത പച്ചക്കറി ഉത്പന്നങ്ങള്‍ അധ്യാപകര്‍ക്കും വിദ്യര്‍ഥികള്‍ക്കും ലേലം ചെയ്ത് നല്‍കുകയും ഇതില്‍ നിന്നു ലഭിക്കുന്ന പണം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനുമാണ് എന്‍എസ്എസ് യൂണിറ്റിന്റെ തീരുമാനം.

Related posts