ജോലിസമയത്തു മദ്യപിച്ചു കിടന്നുറങ്ങി; രണ്ടു കെഎസ്ഇബി ജീവനക്കാരെ ബോര്‍ഡ് വിജിലന്‍സ് പൊക്കി

KSEBപറവൂര്‍: ജോലി സമയത്ത് മദ്യപിച്ച് കെഎസ്ഇബിയുടെ വടക്കേക്കര സെക്ഷന്‍ ഓഫീസില്‍ കിടന്നുറങ്ങിയ രണ്ടു ജീവനക്കാരെ ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗം പിടികൂടി. ഇവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ തുടങ്ങിയ നടപടികള്‍ ഇന്നുണ്ടാകുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വടക്കേക്കര സെക്ഷന്‍ ഓഫീസില്‍ കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെ തിരുവനന്തപുരം വിജിലന്‍സ് വിഭാഗം സ്‌പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഒരു ഓവര്‍സീയറും ലൈന്‍മാനുമാണ് മദ്യലഹരിയില്‍ പിടിയിലായത്. ഈ വൈദ്യുതി ഓഫീസിലെ ഉദ്യോഗസ്ഥരെക്കുറിച്ച് ഒട്ടേറെ പരാതികളും അഴിമതിയാരോപണങ്ങളും ഉപഭോക്താക്കളില്‍ നിന്ന് ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗത്തിന് ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സ്‌പെഷല്‍ സ്ക്വാഡ് മിന്നല്‍ പരിശോധനയ്‌ക്കെത്തിയത്.

Related posts