കാടിറങ്ങി വെള്ളം കുടിക്കാനെത്തിയ കേഴമാന് ക​നാ​ൽ വെ​ള്ള​ത്തി​ൽ വീ​ണു ദാരുണാന്ത്യം; പോസ്റ്റുമാർട്ടത്തിൽ ര​ണ്ടു മാ​സം പ്ര​യ​മു​ള്ള കു​ഞ്ഞ് വയറ്റിൽ ചത്തനിലയിൽ

നെന്മാ​റ: കാ​ടി​റ​ങ്ങി വ​ന്ന കേ​ഴ​മാ​ൻ ക​നാ​ൽ വെ​ള്ള​ത്തി​ൽ വീ​ണു ച​ത്തു. ത​ളി​പ്പാ​ടം മ​ല​യി​ൽ നി​ന്ന​റി​ങ്ങി വ​ന്ന കേ​ഴ​മാ​ൻ ക​രി​ന്പാ​റ​ക്കു സ​മീ​പം ത​ളി​പ്പാ​ടം പോ​ത്തു​ണ്ടി ജ​ലേ​സേ​ജ​ന ക​നാ​ൽ വെ​ള്ള​ത്തി​ലാ​ണ് ച​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്ന സം​ഭ​വം. വേ​ന​ൽ ചൂ​ട് കൂ​ടി​യ​തോ​ടെ വെ​ള്ളം കു​ടി​ക്കാ​ൻ ക​നാ​ലി​ൽ എ​ത്തി​യ​താ​കാ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ആ​റു വ​യ​സ്‌​ പ്രാ​യ​മു​ള്ള പെ​ണ്‍​മാ​നാ​ണ് ച​ത്ത​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ കാ​ടി​റ​ങ്ങി വ​ന്ന​താ​കാ​മെ​ന്നു സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. രാ​വി​ലെ ച​ത്ത നി​ല​യി​ൽ മാ​നി​നെ ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ൾ വ​ന​പാ​ല​ക​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച ശേ​ഷം പോ​സ്റ്റേു​മോ​ർ​ട്ടം ന​ട​ത്തി​യ​തി​ൽ ഗ​ർ​ഭി​ണി​യാ​യി​രു​ന്ന ര​ണ്ടു മാ​സം പ്ര​യ​മു​ള്ള മാ​ൻ കു​ഞ്ഞും ച​ത്ത നി​ല​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് സം​സ്ക​രി​ച്ചു.

Related posts

Leave a Comment