ഞാനും സുന്ദരനാകും; നായക്കുട്ടിയുടെ പല്ലുകള്‍ കമ്പിയിട്ടു

DOGമുഖത്തിന്റെ സൗന്ദര്യം നിര്‍ണയിക്കുന്ന ഒരു പ്രധാന ഘടകം പല്ലുകളാണ്. പല്ലുകള്‍ കമ്പിയിട്ടുകെട്ടി മുഖത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നവരുടെ എണ്ണം കൂടിവരുന്നതിനിടെയാണ് കൗതുകകരമായ ഒരു വാര്‍ത്ത യുഎസില്‍ നിന്ന് വരുന്നത്. പല്ലുകള്‍ അകന്നുപോയ ആറുമാസം പ്രായമുള്ള നായക്കുട്ടിയുടെ പല്ലുകള്‍ കമ്പിയിട്ടു ലോകത്തെ ഞെട്ടിച്ചത്.

മോളി മോര്‍ എന്ന യുവതിയാണു തന്റെ വളര്‍ത്തുനായുടെ പല്ലുകളില്‍ കമ്പിയിട്ടത്. മോളിയുടെ പിതാവ് മൃഗഡോക്ടറായ ജിമ്മാണ് മകളുടെ വളര്‍ത്തുനായയുടെ പല്ലുകള്‍ കമ്പിയിട്ടു കെട്ടി സുന്ദരനാക്കിയത്. നായക്കുട്ടിക്കു ജന്മനാ പല്ലിനു പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പല്ലുകള്‍ അകന്ന് ആഹാരം കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലായപ്പോളാണ് പിതാവുമായി ചര്‍ച്ച ചെയ്ത് പല്ലിന് കമ്പിയിട്ടു താഴ്ത്താന്‍ തീരുമാനിച്ചതെന്ന് മോളി ഫേസ്ബുക്കില്‍ പറഞ്ഞു. ആദ്യം നായക്കുട്ടിക്ക് ഇത് അസ്വസ്ഥതയുണ്ടാക്കിയെങ്കിലും പിന്നീട് അതുമായി പൊരുത്തപ്പെടുകയായിരുന്നു. ഇപ്പോള്‍ ആഹാരം കഴിക്കുന്നതിനും കളിക്കുന്നതിനും നായക്കുട്ടിക്ക് ബുദ്ധിമുട്ടില്ലെന്ന് മോളി പറയുന്നു.

Related posts