ഞാന്‍ അഞ്ച് ബാങ്ക് കഴിഞ്ഞ് വരാം, അതുവരെ…! മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ പിതാവിനെയും അന്ധവിശ്വാസത്തെയും കണക്കിന് പരിഹസിച്ച് ട്രോളുകള്‍

മുക്കം: കഴിഞ്ഞ ദിവസം മുക്കത്തിനടുത്ത് ഓമശേരിയില്‍ നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം സംസ്ഥാനമാകെ ചര്‍ച്ചാ വിഷയമായിരുന്നു. ദേശീയ മാധ്യമങ്ങളടക്കം വളരെ പ്രധാന്യത്തോടെ തന്നെ ഈ വിഷയം കൈകാര്യം ചെയ്തതും വളരേയേറെ ശ്രദ്ധ നേടിയിരുന്നു. രാജ്യമാകെ സംഭവം ചര്‍ച്ച ആയപ്പോള്‍ നവ മാധ്യമങ്ങളില്‍ ട്രോളര്‍മാരും വെറുതെയിരുന്നില്ല. കുഞ്ഞിന്റെ പിതാവിനെയും അന്ധവിശ്വാസത്തെയും കണക്കിന് പരിഹസിച്ച് നിരവധി ട്രോളുകളാണ് നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

മൊയ്തീന്റെ നാടായി അഭിമാനപൂര്‍വം പറഞ്ഞു നടന്ന മുക്കം സ്വദേശികള്‍ ഇപ്പോള്‍ മുലപ്പാലിന്റെ പേരിലാണ് അറിയപ്പെടുന്നതെന്നും ,ഗര്‍ഭസ്ഥ ശിശുവിനോട് പ്രസവമുറിയില്‍ നിന്ന് നീ മാതാവിന്റെ വയറ്റില്‍ നിന്ന് എന്തേ പുറത്തേക്ക് വരാത്തത് എന്ന നഴ്‌സുമാരുടെ ചോദ്യത്തിന് താന്‍ അഞ്ച് ബാങ്ക് കഴിഞ്ഞ് വന്നോളം അത് വരെ ഇവിടെ ഗയിം കളിച്ചിരുന്നോളാം എന്ന് പറയുന്നതൊക്കെ വളരെ ഹാസ്യാത്മകമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി വാട്‌സ് ആപ്പിലും ഫേസ് ബുക്കിലും പ്രചരിക്കുന്നത് ഇത്തരം കാര്യങ്ങള്‍ ആണ്. 100 കണക്കിന് ട്രോളുകളാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഇറങ്ങിയിരിക്കുനത്.

1 2 3 4 5 6 7 8 9 10 11 12 13 14

Related posts