ഞാന്‍ സംതൃപ്തയല്ല! ജീവിതം മറന്നുപോകുമോ എന്നുപോലും ഭയന്നു, അഭിനയം നിറുത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ ഭാമ മനസുതുറക്കുന്നു

bhamaമലയാളിത്തമുള്ള നടി, അതായിരുന്നു ഭാമയെക്കുറിച്ചുള്ള വിശേഷണം. ലോഹിതദാസിന്റെ നിവേദ്യത്തിലൂടെ മലയാള സിനിമയില്‍ മികച്ചൊരു എന്‍ട്രി. ഭാമയെന്ന നടി മലയാള സിനിമയില്‍ കത്തിക്കയറുന്നുമെന്ന് ഏവരും പ്രതീക്ഷിച്ച നാളുകള്‍. എന്നാല്‍ രാശിയില്ലാത്ത നായികയെന്ന ലേബല്‍ ഭാമയെ പിടികൂടിയത് പെട്ടെന്നായിരുന്നു. അഭിനയപ്രാധാന്യമില്ലാത്ത വേഷങ്ങള്‍ ലഭിച്ചതോടെ ഭാമ പതിയെ മലയാള സിനിമയെ ഉപേക്ഷിച്ചു. അതോടെ ഭാമ അഭിനയം നിറുത്തുകയാണെന്ന വാര്‍ത്ത പരന്നു. വിശദീകരിക്കാന്‍ നടിയും മെനക്കെട്ടില്ല. സിനിമയെ വിട്ട് ഭാമ കുടുംബിനിയാകാനുള്ള തയ്യാറെടുപ്പിലാണോ? ആരാധകരുടെ ജിജ്ഞാസയ്ക്കു വിരാമമിട്ട് ഭാമ തുറന്നുസംസാരിക്കുന്നു.

സിനിമയില്‍ ഞാന്‍ സംതൃപ്തയല്ല. സിനിമ സ്വപ്‌നം കാണാതെ അഭിനയലോകത്ത് എത്തിപ്പെട്ടതാണ് ഞാന്‍. എന്നാല്‍ കിട്ടിയതേറെയും നായകന്മാര്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളും. കിട്ടുന്ന സിനിമകളിലൊക്കെ അഭിനയിക്കുന്ന ശീലം നിറുത്തിയതും അതുമൂലമാണ്. സിനിമകള്‍ക്കായി ഓടി നടക്കുന്നതിനിടെയില്‍ ജീവിതം മറന്നുപോകുമോ എന്ന പേടി പോലും ഉണ്ടായിരുന്നു. അതോടെയാണ് ചിത്രങ്ങള്‍ പലതും ഉപേക്ഷിച്ചത്. ഇനി നായികയ്ക്ക് എന്തെങ്കിലും പ്രാധാന്യമുള്ള ചിത്രങ്ങളിലെ അഭിനയിക്കൂ.

പലരും ഇടയ്ക്ക് ചോദിക്കുന്നുണ്ടായിരുന്നു, വിവാഹം ഉറപ്പിച്ചോയെന്ന്. കല്യാണത്തെക്കുറിച്ചു വീട്ടില്‍ സംസാരം തുടങ്ങിയിട്ടുണ്ട്. പക്ഷേ ഞാന്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയിട്ടില്ല. മൂന്നുവര്‍ഷം കഴിഞ്ഞേ ആ കാര്യം ഞാന്‍ മനസിലിടൂ. അതുവരെ സിനിമ മാത്രമാണ് മനസില്‍- സിനിമ ഉപേക്ഷിക്കുന്നുവെന്ന വാര്‍ത്തകളോട് ഭാമയുടെ പ്രതികരണം പാറപോലെ ഉറച്ചത്.

Related posts