ടാറിംഗിനു പിന്നാലെ റോഡ് തകര്‍ച്ച; നാട്ടുകാര്‍ വാഴ നട്ടു പ്രതിഷേധിച്ചു

KNR-ROADTARINGആലക്കോട്: കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച റോഡ് ടാറിംഗിനു തൊട്ടുപിന്നാലെ തകര്‍ന്നതിനെ തുടര്‍ന്നു നാട്ടുകാരില്‍ പ്രതിഷേധം. ഉദയഗിരി പഞ്ചായത്തിലെ മുതുശേരി-പരപ്പ സെന്‍ട്രല്‍ റോഡാണു ടാറിംഗ് കഴിഞ്ഞു മാസങ്ങള്‍ കഴിയും മുമ്പു തകര്‍ന്നത്. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതി പ്രകാരം 1.81 കോടി രൂപ ചെലവഴിച്ചായിരുന്നു റോഡിന്റെ രണ്ടു കിലോമീറ്റര്‍ ദൂരം ടാറിംഗ് നടത്തിയത്. റോഡ് തകര്‍ന്നതിനെ തുടര്‍ന്നു നാട്ടുകാര്‍ ഈ ഭാഗത്തു വാഴനട്ടു പ്രതിഷേധിച്ചു. ടാറിംഗിലെ ക്രമക്കേടാണു റോഡ് തകരാന്‍ കാരണമെന്നാണു നാട്ടുകാരുടെ ആരോപണം. നിരവധി യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന റോഡ് തകര്‍ന്നതു നാട്ടുകാരില്‍ ശക്തമായ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. മഴ ശക്തിയാകുന്നതോടെ റോഡ് കൂടുതല്‍ തകരുമെന്ന ആശങ്കയിലാണു ജനങ്ങള്‍.

Related posts