ഒര്‍ലാന്‍ഡോ: ഫ്‌ളോറിഡയില്‍ വാള്‍ട്ട് ഡിസ്‌നി വേള്‍ഡ് റിസോര്‍ട്ടിനു സമീപമുള്ള തടാകത്തിനരികില്‍ ചീങ്കണ്ണിയുടെ പിടിയില്‍ അകപ്പെട്ട രണ്ടു വയസുകാരന്റെ മൃതദേഹം കണെ്്ടത്തി. 16 മണിക്കൂര്‍ നീണ്്ട തെരച്ചിലിനുശേഷം പ്രാദേശിക സമയം ഉച്ചകഴിഞ്ഞു മൂന്നോടെയാണ് മൃതദേഹം കണെ്്ടത്തിയത്. ചീങ്കണ്ണിയുടെ പിടിയില്‍ അകപ്പെട്ടെങ്കിലും മൃതദേഹത്തില്‍ കാര്യമായ ക്ഷതമേറ്റിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
റിസോര്‍ട്ടിനു സമീപമുള്ള തടാകത്തിനരികില്‍ കളിക്കുകയായിരുന്ന കുട്ടിയെയാണ് ചീങ്കണ്ണി കായലിലേക്ക് വലിച്ചു കൊണ്്ടുപോയത്. ചീങ്കണ്ണിയുടെ പിടിയില്‍നിന്ന് കുട്ടിയെ രക്ഷിക്കാന്‍ പിതാവും ബന്ധുക്കളും ശ്രമിച്ചെങ്കിലും സാധിച്ചില്ല. രക്ഷാസംഘമെത്തി തെരച്ചില്‍ നടത്തിയിട്ടും ആദ്യഘട്ടത്തില്‍ വിവരമൊന്നും ലഭിച്ചില്ല. നെബ്രസ്കയില്‍നിന്നും അവധിക്കാലമാഘോഷിക്കാനായി ഡിസ്‌നി പാര്‍ക്കിലെത്തിയതായിരുന്നു കുടുംബം. കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ കായലിന്റെ തീരത്ത് വിശ്രമിക്കവെയാണ് കായലിനരികെ കളിക്കുകയായിരുന്ന കുട്ടിയെ ചീങ്കണ്ണി കടിച്ചെടുത്ത് പാഞ്ഞത്.