കോല്‍ക്കത്ത: ഈഡന് ഗാര്‍ഡന്‍സില്‍ പൊന്നുതേടിയിറങ്ങിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ഐപിഎലില്‍ ദയനീയ തോല്‍വി. വെറും 98 റണ്‍സിന് പുറത്തായ ഡല്‍ഹിയെ ഒന്പതുവിക്കറ്റിനാണ് കോല്‍ക്കത്ത തോല്പിച്ചത്. 35 റണ്‍സെടുത്ത റോബിന് ഉത്തപ്പയും 38 റണ്‍സുമായി പുറത്താകാതെനിന്ന ഗൗതം ഗംഭീറും കോല്‍ക്കത്തന്‍ ജയം അനായാസമാക്കി. സ്കോര്‍: ഡല്‍ഹി 17.4 ഓവറില്‍ 98ന് പുറത്ത്, കോല്‍ക്കത്ത 14.1 ഓവറില്‍ ഒന്നിന് 99.
സ്വന്തം തട്ടകത്തില്‍ ആദ്യ രണ്ട് ഓവറുകളില്‍ ഒഴിച്ച് കോല്‍ക്കത്തയുടെ ആധിപത്യമായിരുന്നു. ആന്ദ്രേ റസലിനെ ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ ബൗണ്ടറി കടത്തി തുടങ്ങിയ മയങ്ക് അഗര്‍വാള്‍-ക്വന്റണ്‍ ഡികോക്ക് സഖ്യത്തിന് മൂന്നാം ഓവറിലെ രണ്ടാംപന്തു വരെയേ ക്രീസില്‍ നില്‍ക്കാനായുള്ളൂ. 10 പന്തില്‍ 17 റണ്‍സെടുത്ത ഡികോക്കാണ് ആദ്യം മടങ്ങിയത്. റസലിനായിരുന്നു വിക്കറ്റ്. ഈ ഓവറില്‍ തന്നെ പാതിമലയാളിയായ ശ്രേയസ് അയ്യറും പവലിയനില്‍ തിരിച്ചെത്തി. മൂന്നു പന്തുമാത്രം നീണ്ട ഇന്നിംഗ്സില്‍ അക്കൗണ്ട് തുറക്കാന്‍ പോലും ശ്രേയസിനായില്ല.
അഞ്ചാം ഓവറില്‍ മൂന്നാംവിക്കറ്റും പിഴുത് റസല്‍ കൊടുങ്കാറ്റായി. 11 റണ്‍സെടുത്ത അഗര്‍വാളിനൊപ്പം കരുണ്‍ നായും പവര്‍പ്ലേയില്‍ മടങ്ങി. മൂന്നു റണ്‍സെടുത്ത കരുണിനെ ജോണ്‍ ഹെയ്സ്റ്റിംഗാണ് പുറത്താക്കിയത്. ആറാമത്തെ ഓവര്‍ പിന്നിടുമ്പോള്‍ നാലിന് 35 റണ്‍സെന്ന നിലയിലായിരുന്നു ഡെവിള്‍സ്.
നേരിട്ട ആദ്യ പന്ത് തന്നെ മനോഹരമായ ഫ്ളിക്കിലൂടെ ബൗണ്ടറി കടത്തിയ സഞ്ജു മികച്ച ഫോമിലായിരുന്നെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞുകൊണേ്ടയിരുന്നു. പവന് നേഗിയും (11), ക്രെയ്ഗ് ബ്രെത്വെയ്റ്റും (6), ക്രിസ് മോറീസും (11) പുറത്താകാനെടുത്ത 18 പന്തുകള്‍ക്കിടയില്‍ മൂന്നു തവണ മാത്രമാണ് സഞ്ജുവിന് സ്ട്രൈക്ക് ലഭിച്ചത്.
പതിനാലാം ഓവറിലെ ആദ്യ പന്തില്‍ ഐപിഎലിലെ കാരണവര്‍ ബ്രാഡ് ഹോഗിന്റെ പന്തില്‍ സഞ്ജുവും വീണു. കുത്തിത്തിരിഞ്ഞ പന്ത് പോയിന്റിലേക്കു തിരിച്ചുവിടാനുള്ള മലയാളിതാരത്തിന്റെ ശ്രമം റോബിന് ഉത്തപ്പയുടെ ഗ്ലൗവിലൊതുങ്ങി. 13 പന്തില്‍ 15 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.
ഡല്ഹിക്കാര് വിറച്ച പിച്ചില്‍ അനായാസമാണ് കോല്‍ക്കത്ത ലക്ഷ്യം നേടിയത്. കോല്‍ക്കത്തയെ പരീക്ഷിക്കാന്പ്പോലും ഡല്‍ഹി ബൗളര്‍മാര്‍ക്കായില്ല.
സ്കോര്‍ബോര്‍ഡ്
ഡല്‍ഹി ഡെയര്‍ഡെവിള്‍സ് അഗര്‍വാള്‍ സി ഹോഗ് ബി റസല്‍ 9, ഡികോക്ക് സി പത്താന് ബി റസല്‍ 17, ശ്രേയസ് എല്‍ബിഡബ്ല്യു റസല്‍ പൂജ്യം, കരുണ്‍ സി പാണ്ഡ്യെ ബി ഹേസ്റ്റിംഗ് 3, സഞ്ജു സി ഉത്തപ്പ ബി ഹോഗ് 15, നേഗി സ്റ്റമ്പ്ഡ് ഉത്തപ്പ ബി ഹോഗ് 11, ബ്രെയ്ത്ത്വെയ്റ്റ് എല്‍ബിഡബ്ല്യു ചൗള 6, മോറിസ് ബി ചൗള 11, കള്‍ട്ടര്‍ നൈല്‍ നോട്ടൗട്ട് 5, മിശ്ര സി ഗംഭീര്‍ ബി ഹോഗ് 3, സഹീര്‍ സി പാണ്ഡ്യെ ബി ഹേസ്റ്റിംഗ്സ് 4, എക്സ്ട്രാസ് 12 ആകെ 17.4 ഓവറില്‍ 98ന് എല്ലാവരും പുറത്ത്
ബൗളിംഗ്: റസല്‍ 3-0-24-3, ഉമേഷ് 3-0-31-0, ഹേസ്റ്റിംഗ്സ് 2.4-1-6-2, മുണ്‍റോ 1-0-7-0, ഹോഗ് 4-1-19-3, ചൗള 4-0-21-1
കോല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ബാറ്റിംഗ് ഉത്തപ്പ സി മോറിസ് ബി മിശ്ര 35, ഗംഭീര്‍ നോട്ടൗട്ട് 38, മനീഷ് നോട്ടൗട്ട് 15
ആകെ 14.1 ഓവറില്‍ ഒന്നിന് 99
ബൗളിംഗ് നൈല്‍ 4-0-32-0, സഹീര്‍ 2.1-0-24-0, മോറിസ് 4-0-21-0, ബ്രെത്വെയ്റ്റ് 2-0-9-0, മിശ്ര 2-0-11-1