മാവേലിക്കര: കെ എസ് ആര്‍ ടി സി മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ വെട്ടിയാര്‍ പായിക്കാട്ട് കിഴക്കതില്‍ വി അജയനാണ് (43) ഡ്യൂട്ടിക്കിടെ മര്‍ദ്ദനേറ്റത്. തിങ്കളാഴ്ച വൈകിട്ട് മുന്നേകാലോടെയാണ് സംഭവം. ചങ്ങനാശ്ശേരിയില്‍ നിന്നും കായംകുളത്തേക്കു പോവുകായിരുന്ന ബസിലായിരുന്നു അജയന് ഡ്യൂട്ടി. തട്ടാരമ്പലം ജംഗ്ഷനില്‍ സിഗ്നല്‍ കാത്തു കിടക്കുന്നതിനിടയില്‍ കണ്ടക്‌റോടു ചോദിക്കാതെ ഒരു യാത്രക്കാരി ബസിന്റെ ഡോര്‍ തുറന്നു. ഈ സമയം ബസിന്റെ ഇടതു വശത്തു കൂടി ഓവര്‍ടേക്കു ചെയ്തു കയറി വന്ന ഓട്ടോറിക്ഷ ബസിന്റെ ഡോറില്‍ ഇടിച്ച് ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന സ്ത്രീയുടെ കൈ ഒടിഞ്ഞു.
ഇവരെ ഈ ഓട്ടോയില്‍ തന്നെ ആശുപത്രിയില്‍ കൊണ്ടു പോയശേഷം സംഭവങ്ങള്‍ കണ്ടു കൊണ്ടു നിന്ന മറ്റൊരു ഓട്ടോ ഡ്രൈവറാണ് ബസിന്റെ ഡ്രൈവറെയും കണ്ടക്ടറെയും കയ്യേറ്റം ചെയ്തത്.വസ്ത്രം വലിച്ചു കീറുകയും മര്‍ദ്ദിക്കുകയും ചെയ്തതായി അജയന്‍ പറഞ്ഞു. പരിക്കേറ്റ ഇയാള്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.