തകര്‍ന്ന ഓടയില്‍ നിരവധി പേര്‍ വീണിട്ടും അനക്കമില്ലാതെ അധികൃതര്‍

ALP-ROADTHAKARNNUമാന്നാര്‍: ടൗണിലെ പൊട്ടി പൊ ളിഞ്ഞ ഓടയില്‍ വഴിയാത്രക്കാര്‍ വീഴുന്നത് നിത്യ സംഭവമാകുന്നു. മാന്നാര്‍ ടൗണിലെ ബസ് സ്റ്റോപ്പില്‍ തന്നെയാണ് ഓടകളുടെ മുകളിലെ സ്ലാബുകള്‍ തകര്‍ന്നിരിക്കുന്നത്. ബസില്‍ കയറാന്‍ എത്തുന്നവരും വഴിയാത്രക്കാരും തകര്‍ന്ന സ്ലാബിലൂടെ കാനയില്‍ വീഴുക പതിവായിരിക്കുകയാണ്. വ്യാപാരികള്‍ പഞ്ചായത്ത് അധികൃതരെയും മറ്റും വിവരം ധരിപ്പിച്ചിട്ടും ഇനിയും നടപടികള്‍ ഉണ്ടായിട്ടില്ല.

ഒരുമാസം മുമ്പാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കെഎ സ്റ്റിപി അധികൃതര്‍ എത്തി ഓടയിലെ സ്ലാബുകള്‍ നീക്കി ഓട വൃത്തിയാക്കിയത്. സ്ലാബുകള്‍ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തപ്പോള്‍ നിരവധി സ്ലാബുകള്‍ പൊട്ടി പോയിരുന്നു. ഇത്തരത്തില്‍ പൊട്ടിയവ മാറ്റിയിടണമെന്ന് അന്നേ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. ഉടന്‍ മാറ്റിയിടാമെന്ന് ഉറപ്പിലാണ് പഞ്ചായത്ത് അധികൃതരും കെഎസ്റ്റിപി ഉദ്യോഗസ്ഥരും പോയത്. എന്നാല്‍ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ക്ക് അനക്കമില്ലാത്തത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.

Related posts