സയന്‍സ് ഫിക്്ഷനുകളില്‍ വായിച്ചതു യാഥാര്‍ഥ്യമാകുന്നു- ഷൂവിനകത്ത് കാല്‍ വയ്ക്കുക, അത്, ലേസ് തനിയെ കെട്ടുകയാണ് ഷൂ. പ്രശസ്ത സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ നൈക്കിയാണ് ഹൈപ്പര്‍ അഡാപ്റ്റ് 1.0 എന്ന മോഡലുമായി രംഗത്തുവന്നിരിക്കുന്നത്. ഷൂ തനിയെ ചരടുമുറുക്കുന്നതിനെ അഡാപ്റ്റീവ് ലേസിംഗ് ടെക്‌നോളജി എന്നാണ് നൈക്കി വിളിക്കുന്നത്. സെല്‍ഫ്-ലേസിംഗ് സ്‌നീക്കറുകളുടെ വലിയൊരു നിരതന്നെ ഇതിനു പിന്നാലെ നൈക്കി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷൂവിന്റെ ഹീലില്‍ ഉറപ്പിച്ചിട്ടുള്ള സെന്‍സറാണ് കാല്‍ അകത്തിട്ടാല്‍ ഉടനെ ലേസ് തനിയേ കെട്ടുന്ന വിദ്യ സാധ്യമാക്കുന്നത്. ഈ വര്‍ഷംതന്നെ വിപണിയിലെത്തുന്ന ഹൈപ്പര്‍ അഡാപ്റ്റ് ഷൂ തുടക്കത്തില്‍ നൈക്കി പ്ലസ് അംഗങ്ങള്‍ക്കുമാത്രമേ ലഭ്യമാകൂ. വിലയെക്കുറിച്ചുള്ള സൂചനകള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.