ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ ഇറ്റാലിയന്‍ പാചകം പഠിക്കുന്നു. ദീപികയുടെ സഹോദരി അനീഷയോടൊപ്പമാണ് പാചകം പഠിക്കുന്നത്. ഒരാഴ്ചത്തെ ക്ലാസിലാണ് താരവും സഹോദരിയും പങ്കെടുക്കുന്നത്. സിനിമയില്‍ ഏറെ തിരക്കുള്ള ദീപിക പാചകക്ലാസില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്തുകയായിരുന്നു. മാസങ്ങള്‍ക്കു മുമ്പേ ഇതിനായി ഒരുക്കം നടത്തിയിരുന്നു. പാചകക്ലാസില്‍ പങ്കെടുക്കാമെന്ന് സഹോദരിക്ക് ഉറപ്പും നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണ് അനീഷയോടൊപ്പം ദീപിക പാചകക്ലാസില്‍ പങ്കെടുക്കുന്നത്. കരിയറിലെ ഏറ്റവും തിരക്കുള്ള സമയത്തും കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുന്ന താരം കൂടിയാണ് ദീപിക.
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പത്മാവതിയിലാണ് ദീപിക അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. സഞ്ജയ് ലീല ബന്‍സാലിയുടെ രാംലീല, ബാജിറാവോ മസ്താനി തുടങ്ങിയ ചിത്രങ്ങളിലും നേരത്തെ ദീപിക അഭിനയിച്ചിട്ടുണ്ട്.
ദീപിക അഭിനയിച്ച ആദ്യത്തെ ഹോളിവുഡ് ചിത്രം ട്രിപ്പിള്‍ എക്‌സ് വരുന്ന ജനുവരി 20നു പ്രദര്‍ശനത്തിനെത്തും. ഹോളിവുഡ് നടന്‍ വിന്‍ ഡീസലിനോടൊപ്പമാണ് ചിത്രത്തില്‍ ദീപിക അഭിനയിച്ചിരിക്കുന്നത്. ഡി ജെ കറുസോ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്.