എന്റെ പൊന്നോ…ഇനി വയ്യ ! സമാധാനമാണ് വേണ്ടതെന്നും ഇനി കല്യാണത്തിനില്ലെന്നും മേഘ്‌ന വിന്‍സെന്റ്…

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് മേഘന വിന്‍സെന്റ്. ഏഷ്യനെറ്റിലെ ചന്ദനമഴ എന്ന സീരിയലില്‍ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘ്‌ന മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയത്.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സീരിയലുകളില്‍ സജീവമായിരിക്കുകയാണ് താരം. വിവാഹവും വിവാഹമോചനവും ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതൊന്നും തന്റെ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ മേഘ്‌ന ഏറെ ശ്രദ്ധിച്ചിരുന്നു.

ഇപ്പോള്‍ ഇതാ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘മിസിസ് ഹിറ്റ്‌ലര്‍’ എന്ന പരമ്പരയിലൂടെ വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് താരം.

അതേസമയം, വീണ്ടും വിവാഹിതയാകുമോ എന്ന ചോദ്യത്തിന് ഉടനെയൊന്നും വിവാഹമില്ലെന്ന് ആയിരുന്നു താരത്തിന്റെ മറുപടി. ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു മേഘ്‌ന ഇങ്ങനെ പറഞ്ഞത്.

ജീവിതത്തില്‍ സമാധാനമാണ് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് താരത്തിന്റെ നിലപാട്. ഇപ്പോഴത്തെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന ചോദ്യത്തിന് ‘സിംഗിള്‍’ ആണെന്നും ‘നോ റെഡി ടു മിംഗിള്‍’ ആണെന്നും ചിരിച്ചുകൊണ്ട് മേഘ്‌ന പറഞ്ഞു.

ലവ് മാര്യേജ് ആണോ അറേഞ്ച്ഡ് മാര്യേജ് ആണോ നല്ലതെന്ന ചോദ്യത്തിന് ഏതാണെങ്കിലും സമാധാനമായി ജീവിച്ചാല്‍ മതിയെന്ന് ആയിരുന്നു മേഘ്‌നയുടെ മറുപടി.

ജീവിതത്തില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍ ‘ഒരു കാര്യവും മറക്കരുത്’ എന്നായിരുന്നു മേഘ്‌നയുടെ മറുപടി.

ജീവിതത്തില്‍ സംഭവിച്ചത് നമ്മളെ നമ്മളാക്കിയ കുറേ കാര്യങ്ങളാണ്. അതൊക്കെ മറന്നാല്‍ നമ്മള്‍ നമ്മളല്ലാതായി പോകുമെന്നും ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളില്‍ നിന്ന് പാഠം പഠിക്കണമെന്നും മേഘ്‌ന പറഞ്ഞു.

ചിലത് നമ്മുടെ തെറ്റുകളാകാം, അതൊന്നും മറക്കേണ്ടതില്ല. അതില്‍ നിന്ന് നല്ലത് ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും മേഘ്‌ന പറഞ്ഞു.

സിനിമയും സീരിയലും ഒരുപോലെ ഇഷ്ടമാണെന്നും ആദ്യപ്രണയം നൃത്തമാണെന്നും പാട്ടുപാടാന്‍ ഇഷ്ടമാണെന്നും മേഘ്‌ന പറയുന്നു.

Related posts

Leave a Comment