തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഒരു ടോള്‍ പിരിവിന് കൂടി ശനിയാഴ്ചയോടെ അവസാനാമാകുന്നു. തൃപ്പൂണിത്തുമിനി ബൈപ്പാസില്‍ വര്‍ഷങ്ങളായി തുടരുന്ന ടോള്‍ പിരിവ് ആണ് ഈമാസം 24ന് അര്‍ധരാത്രി മുതല്‍ അവസാനിപ്പിക്കാന്‍ പൊതുമരാമത്തുമന്ത്രി ജി. സുധാകരന്‍ തിരുവനന്തപുരത്തു വിളിച്ചു ചേര്‍ത്ത ഉന്നത വകുപ്പ് മേധാവികളുടെ യോഗത്തിലാണു തീരുമാനിച്ചത്. എം. സ്വരാജ് എംഎല്‍എയുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണു യോഗം വിളിച്ചു ചേര്‍ത്തത്.
തൃപ്പൂണിത്തുറ നഗരസഭ അതിര്‍ത്തിയിലെ സീപോര്‍ട്ട്എയര്‍പോര്‍ട്ട് റോഡ്, എസ്എന്‍ ജംഗ്ഷന്‍, മിനി ബൈപ്പാസ് എന്നിവിടങ്ങളിലെ ടോള്‍ പിരിവ് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് എം. സ്വരാജ് എംഎല്‍എ വകുപ്പുമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. വര്‍ഷങ്ങളായി തുടരുന്ന ഇവിടുത്തെ അനധികൃത ടോള്‍ പിരിവുകളെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും എംഎല്‍എ തയാറാക്കി നല്‍കിയിരുന്നു.
നഗരസഭയിലെ എസ്എന്‍ ജംഗ്ഷന്‍, സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് എന്നിവിടങ്ങളിലെ ടോള്‍ പിരിവ് അവസാനിപ്പിക്കുന്നത് ആര്‍ബിഡിസികെ അധികൃതരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തത്ക്കാലത്തേക്ക് മാറ്റിവച്ചു. ആര്‍ബിഡിസികെയില്‍നിന്ന് മന്ത്രി അടിയന്തരമായി വിഷയം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണെ്ടന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ ഇവിടങ്ങളിലെ ടോള്‍ പിരിവ് സംബന്ധിച്ചും തിരുമാനം ഉണ്ടാകുമെന്നും എംഎല്‍എ അറിയിച്ചു. തൃപ്പൂണിത്തുറ മണ്ഡലത്തിലെ കുണ്ടന്നൂര്‍ പാലത്തിലെ ടോള്‍ പിരിവ് എംഎല്‍എ ദേശീയ പാത അധികൃതര്‍ക്ക് നല്‍കിയ കത്തിനെ തുടര്‍ന്ന് നേരത്തെ അവസാനിപ്പിച്ചിരുന്നു .