അമ്പലപ്പുഴ: തെരഞ്ഞെടുപ്പിനു 10ദിവസം മാത്രം അവശേഷിക്കെ അമ്പലപ്പുഴ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം വാനോളമുയര്‍ന്നു. ഇടതുമുന്നണി സ്ഥാനാര്‍ഥി ജി. സുധാകരന്‍ പ്രചരണത്തിന്റെ നാലാം ഘട്ടത്തിലേക്കു കടന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരണങ്ങളും കുടുംബയോഗങ്ങളും ഉള്‍പ്പെടെ പ്രചരണം ഊര്‍ജിതമാക്കിയിരിക്കുകയാണ് സുധാകരന്‍. യുഡിഎഫ് സ്ഥാനാര്‍ഥി ഷേക് പി. ഹാരീസ് രണ്ടുദിവസമായി മണ്ഡലങ്ങളില്‍ പദയാത്രകളും പര്യടനങ്ങളും നടത്തുന്നതിന്റെ തിരക്കിലാണ്. ഉമ്മന്‍ചാണ്ടിയും കെ.സി. വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന റോഡ് ഷോയും നടക്കും. ബിജെപി സ്ഥാനാര്‍ഥി എല്‍.പി. ജയചന്ദ്രന്റെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ കുടുംബയോഗം കേന്ദ്രീകരിച്ചാണ.്
ബൂത്ത് തല സമ്മേളനവും ഇനി പൂര്‍ത്തിയാക്കാനുണ്ട്. എസ്‌യുസിഐ സ്ഥാനാര്‍ഥി ആര്‍. അര്‍ജുനന്‍ തീരദേശ പര്യടനത്തിന്റെ തിരക്കിലാണ്. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി നാസര്‍ ആറാട്ടുപുഴയും പ്രചരണം ഊര്‍ജിതമാക്കി. പിഡിപി സ്ഥാനാര്‍ഥി എ. അന്‍സാരിയും എസ്ഡിപിഐയുടെ കെ.എസ്. ഷാനും ശക്തി തെളിയിക്കാന്‍ മത്സര രംഗത്തുള്ളപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കു ബദലായി അഡ്വ. നാസര്‍ പൈങ്ങാമഠം പ്രചരണ രംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്.