തെരുവുനായക്കൂട്ടം വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു

PKD-DOGവണ്ടിത്താവളം: ടൗണില്‍ വര്‍ധിച്ചുവരുന്ന തെരുവുനായ കൂട്ടം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും അപകടഭീഷണിയായി. അഞ്ചും പത്തും നായ്ക്കള്‍ കൂട്ടമായെത്തി റോഡുവക്കത്തും വ്യാപാര സ്ഥാപനങ്ങളുടെ മറവിലുമാണ് തമ്പടിച്ചിരിക്കുന്നത്. തെരുവുനായ്ക്കള്‍ റോഡില്‍ ഇരുവശത്തേക്കും പായുന്നതുമൂലം ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞുവീണ് യാത്രക്കാര്‍ക്കു പരിക്കേറ്റിരുന്നു. പട്ടഞ്ചേരി- പെരുമാട്ടി പഞ്ചായത്തുകളിലെ ഏക വാണിജ്യകേന്ദ്രമാണ് വണ്ടിത്താവളം. മ

ൂവായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഹയര്‍ സെക്കന്‍ഡറി സ്കൂളും ടൗണിലാണുള്ളത്. വിദ്യാര്‍ഥികള്‍ സ്കൂളിലെത്തുന്നതും വൈകുന്നേരം തിരിച്ചുപോകുന്നതും അപകടം മുന്നില്‍കണ്ടാണ്. മിക്ക രക്ഷിതാക്കളും നായ്ക്കൂട്ടത്തെ ഭയന്ന് എല്‍പി ക്ലാസ് വിദ്യാര്‍ഥികളെ  ഇരുചക്രവാഹനത്തിലെത്തിക്കുകയാണ് ചെയ്യുന്നത്. രണ്ടുവര്‍ഷംമുമ്പാണ് ടൗണില്‍ നായപിടിത്തം നടന്നിട്ടുള്ളത്. അതിനുശേഷം പള്ളിമൊക്ക്, വിളയോടി റോഡ്, സ്കൂള്‍ ജംഗ്ഷന്‍, കാലിച്ചന്ത എന്നിവിടങ്ങളിലായി തെുവുനായ്ക്കള്‍ കൂട്ടമായാണ് വിഹരിക്കുന്നത്.

Related posts