തെരുവുനായ് ഉന്മൂലനയത്‌നം തുടരും; ചെങ്ങമനാട് പഞ്ചായത്തില്‍ ഇനിയും ഇരുന്നൂറോളം തെരുവുനായ്ക്കള്‍

DOGനെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തില്‍ ഇനിയും ഇരുന്നൂറോളം തെരുവുനായ്ക്കള്‍ അലഞ്ഞുനടക്കുന്നതായി ഭരണ സമിതി കണക്കാക്കുന്നു. ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ മുപ്പതോളം തെരുവുനായ്ക്കളെ കൊന്നിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ രാജേഷ് ഉള്‍പ്പെടെ 18 വാര്‍ഡുകൡലെയും മെമ്പര്‍മാര്‍ പട്ടിപിടുത്തത്തോട് സഹകരിച്ചു. തെരുവുനായ് ഉന്മൂലയത്‌നം തുടരുമെന്ന് ജോസ് മാവേലി പറഞ്ഞു.

ചെങ്ങമനാട് പഞ്ചായത്തിലെ പട്ടിപിടുത്തവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ നെടുമ്പാശേരി പോലീസ് കേസെടുത്തു. ജോസ് മാവേലിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇദ്ദേഹം ജാമ്യത്തില്‍ ഇറങ്ങി. ഇപ്പോഴത്തെ കേസിന്റെ നടപടികള്‍ പൂര്‍ത്തിയായാല്‍ തുടര്‍ന്നും പട്ടിപ്പിടുത്തം ആരംഭിക്കുമെന്ന് ജോസ് മാവേലി വ്യക്തമാക്കി.

ചെങ്ങമനാട് പഞ്ചായത്തില്‍ തെരുവുനായ് ശല്യം പൊതുജീവിതത്തിന് എല്ലാ തലത്തിലും കഴിഞ്ഞ ഒരുവര്‍ഷമായി പേടി സ്വപ്‌നമാണ്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പട്ടിയുടെ കടിയേറ്റു. നൂറുകണക്കിന് കോഴികളെയും പത്തോളം ആടുകളെയും പട്ടികള്‍ കൊന്നുതിന്നു. കറവ പശുക്കള്‍ക്ക് വരെ ഇവിടെ തെരുവു നായ്ക്കളുടെ കടിയേറ്റു. പിടിച്ച പട്ടികളില്‍ പകര്‍ച്ചവ്യാധിയും പേവിഷബാധയും സ്വീകരിച്ചിട്ടുണ്ട്.

Related posts