തൊഡാരിയുടെ ട്രെയിലറെത്തി

THODARI080616പൂര്‍ണമായും ട്രെയിനില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ധനുഷ് ചിത്രം തൊഡാരിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയിലര്‍ ഇതിനോടകം നാലു ലക്ഷത്തോളം പേര്‍ കണ്ടു. ചിത്രീകരണ സമയത്തു തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ തൊഡാരിയില്‍ ധനുഷിന്റെ നായികയായി എത്തുന്നത് കീര്‍ത്തി സുരേഷാണ്.

ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന തുരന്തോ എക്‌സ്പ്രസില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സമൂഹത്തിലെ എല്ലാ തട്ടിലുള്ള ആളുകളും ട്രെയിനില്‍ സഞ്ചരിക്കാറുണ്ട്. അതുകൊണ്ടാണ് താന്‍ ട്രെയിന്‍ പശ്ചാത്തലമൊരുക്കി സിനിമ ഒരുക്കിയതെന്നാണ്  സംവിധായകന്‍ പ്രഭു സോളമന്റെ വാദം. ട്രെയിലറിന് കിട്ടിയ സ്വീകാര്യത ചിത്രത്തിനും കിട്ടുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. കൂടാതെ ധനുഷ്- കീര്‍ത്തി സുരേഷ് കെമിസ്ട്രി ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത കൂടിയാണ്. ടി.ജി ത്യാഗരാജനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related posts