തോട്ടിലൂടെ ഒഴുകിയെത്തിയത് ബോംബുകള്‍

KKD-BOMBവടകര: ആയഞ്ചേരി മുക്കടത്തുംവയലില്‍ തോട്ടിലൂടെ ഒഴുകിയെത്തിയത് രണ്ടു നാടന്‍ ബോംബുകള്‍.  തുണ്ടിയില്‍ ദാമോദരന്‍നാ യരുടെയും മല്ലിവീട്ടില്‍ മൊയ്തുവിന്റെയും സ്ഥലത്തിന് ഇടയിലുള്ള തോട്ടിലാണ് ബോംബുകള്‍ കാണപ്പെട്ടത്. പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു ബോബുകള്‍. പറമ്പിലെ കാട് വെട്ടിതെളിയിക്കുന്ന തൊഴിലാളികളാണ് ആദ്യം കണ്ടത്. തോടിനോട് ചേര്‍ന്ന പൊന്തക്കാടില്‍ ഒളിപ്പിച്ച ബോംബുകള്‍ തോട്ടില്‍ വെള്ളം കയറിയപ്പോള്‍ ഒഴുകിയെത്തിയതാണെന്ന് കരുതുന്നു ബോംബ് സ്ക്വാഡ് എത്തി ഇവ കസ്റ്റഡിയിലെടുത്തു

Related posts