തോപ്പില്‍ ജോപ്പന്‍ സിനിമയുടെ സ്‌റ്റേ നീക്കി

KTM-MAMOOTYകൊച്ചി: മമ്മൂട്ടി–ജോണി ആന്റണി ടീം ഒന്നിക്കുന്ന ചിത്രമായ തോപ്പിന്‍ ജോപ്പന്റെ റിലീസിംഗിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് എറണാകുളം ജില്ലാ കോടതി നീക്കി. ചിത്രത്തിന്റെ പകര്‍പ്പവകാശത്തിന്റെ പേരില്‍ കോതമംഗലം സ്വദേശി ഷിബു തെക്കുംപുറം നല്‍കിയ പരാതിയിലാണ് നേരത്തെ കോടതി റിലീസ് സ്‌റ്റേ ചെയ്തിരുന്നത്. ജില്ലാ ജഡ്ജി അനില്‍കുമാറാണ് സ്‌റ്റേ നീക്കി ഉത്തരവിറക്കിയത്.

സ്‌റ്റേ നീങ്ങിയതോടെ തോപ്പിന്‍ ജോപ്പന്‍ വെള്ളിയാഴ്ച തീയറ്ററുകളില്‍ എത്തുമെന്ന് നിര്‍മാതാവ് അറിയിച്ചു. മമ്മുട്ടി നായകനാകുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. രഞ്ജി പണിക്കര്‍, ഹരീശ്രീ അശോകന്‍, സലീം കുമാര്‍, അക്ഷര കിഷോര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. നിഷാദ് കോയ രചന നിര്‍വഹിക്കുന്ന ചിത്രം നിര്‍മിച്ചത് നൗഷാദ് ആലത്തൂരാണ്.

Related posts