ശ​ശി​ക്കെ​തി​രാ​യ പരാതി: സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ മൊ​ഴി​യെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ഷൊ​ർ​ണൂ​ർ എം​എ​ൽ​എ പി.​കെ. ശ​ശി​ക്കെ​തി​രാ​യ ലൈം​ഗി​കാ​രോ​പ​ണ പ​രാ​തി​യി​ൽ സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ മൊ​ഴി​യെ​ടു​ത്തു. എ.​കെ. ബാ​ല​നും പി.​കെ. ശ്രീ​മ​തി​യു​മ​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. രാ​ജേ​ന്ദ്ര​നെ എ​കെ​ജി സെ​ന്‍റ​റി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്.

ശ​ശി​ക്കെ​തി​രാ​യ ഡി​വൈ​എ​ഫ്ഐ വ​നി​താ നേ​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് സി​പി​എം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.ക​ഴി​ഞ്ഞ ദി​വ​സം ക​മ്മീ​ഷ​ന്‍ പാ​ല​ക്കാ​ട്ടെ​ത്തി പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. കൂ​ടാ​തെ പി.​കെ.​ശ​ശി​യു​ടെ വി​ശ​ദീ​ക​ര​ണ​വും രേ​ഖ​പ്പെ​ടു​ത്തി. ടെ​ലി​ഫോ​ണ്‍ സം​ഭാ​ഷ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ പ​രാ​തി​ക്കാ​രി ക​മ്മീ​ഷ​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

Related posts