വൈപ്പിന്‍: ബൈക്കില്‍ യാത്രചെയ്ത എളങ്കുന്നപ്പുഴ പെട്രോള്‍ പമ്പിലെ ജീവനക്കാരിയേയും ഭര്‍ത്താവിനേയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഞാറക്കല്‍ ആറാട്ടു വഴി പുളിക്കല്‍ രാഹുല്‍(26) ആണ് അറസ്റ്റിലായത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം. ഞാറക്കല്‍ സ്വദേശികളായ സിനോജും ഭാര്യ അനുമോളുമാണ് ആക്രമത്തിനിരയായത്. സംഭവത്തിനു ശേഷം പ്രതി ഒളിവിലായിരുന്നു.
രണ്ട് ദിവസം മുമ്പ് ഞാറക്കല്‍ സീ കോളനിയിലുണ്ടായ അടിപിടിയില്‍ നികത്തിത്തറ ശരത്(31) നെ കെട്ടിയിട്ട് മര്‍ദ്ദിച്ച കേസിലും രാഹുല്‍ പ്രതിയായിരുന്നു. ഈ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തതോടെയാണ് മുങ്ങി നടക്കുന്ന പ്രതിയാണെന്ന് മനസിലായതെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.