ദിലീഷ് പോത്തനും ഫഹദും വീണ്ടും ഒന്നിക്കുന്നു

fahad260716മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദിലീഷ് പോത്തന്‍ പുതിയ ചിത്രത്തിലേക്ക് കടക്കുന്നു. ഫഹദ് ഫാസില്‍തന്നെയാണ് ഈ ചിത്രത്തിലും നായകന്‍. മഹേഷിന്റെ പ്രതികാരം വിജയത്തിലെത്തിച്ചവരില്‍ പ്രധാനികളായ ബേബിച്ചേട്ടന്‍ (അലന്‍സിയര്‍), ക്രിസ്പിന്‍ (സൗബിന്‍) എന്നിവരും ചിത്രത്തില്‍ മുഖ്യവേഷങ്ങള്‍ അവതരിപ്പിക്കും. ദിലീഷ് പോത്തന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണു പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരം അറിയിച്ചത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നാണു ചിത്രത്തിനു പേരു നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിലേക്കു നായികയെ തേടിക്കൊണ്ടിരിക്കുകയാണിപ്പോള്‍ സംവിധായകന്‍. സന്ദീപ് സേനനും അനീഷ് എം. തോമസും ചേര്‍ന്നാണു ചിത്രം നിര്‍മിക്കുക. ബിജിപാലിന്റേതാണു ചിത്രത്തിന്റെ സംഗീതസംവിധാനം. സജീവ് പഴൂരാണു രചന. രാജീവ് രവിയാണു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

Related posts