ദു:ഖം താങ്ങാനാവാതെ ഒരു ഗ്രാമം ! ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ച അഞ്ജുവിന്റെയും ആശയുടെയും മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കും

anjuഏറ്റുമാനൂര്‍: ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ച കാണക്കാരി പ്ലാപ്പള്ളില്‍ പി.എം. മാത്യുവിന്റെ മക്കളായ അഞ്ജുവിന്റെയും ആശയുടെയും മൃതദേഹങ്ങള്‍ നാളെയോ ഞായറാഴ്ചയോ നാട്ടില്‍ എത്തിക്കും. മൃതദേഹങ്ങള്‍ നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ ബ്രിസ്‌ബേനിലെ കത്തോലിക്കാ ദേവാലയത്തില്‍ എത്തിച്ചു. അവിടെ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തില്‍ പ്രാര്‍ഥന നടത്തി.

മരണം രജിസ്റ്റര്‍ ചെയ്തശേഷം പള്ളിയില്‍നിന്നു മരണസര്‍ട്ടിഫിക്കറ്റ് കോണ്‍സുലേറ്റില്‍ സമര്‍പ്പിക്കുകയും അവിടെനിന്നുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്താലേ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകൂ. അഞ്ജുവിന്റെയും ആശയുടെയും മൂത്തസഹോദരിമാരായ അനുവും എലിസബത്തും ഇന്നലെ രാത്രി വൈകി തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ഇന്നു പുലര്‍ച്ചെയോടെ കാണക്കാരിയിലെ വീട്ടിലെത്തി. തിങ്കളാഴ്ച ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടിന് ബ്രിസ്‌ബേനിനു സമീപമാണ് വാഹനാപകടം ഉണ്ടായത്.അഞ്ജുവും ആശയും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു.

Related posts