ദുബായ്: ദുബായ് വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനത്തിന് ലാന്‍ഡിംഗിനിടെ തീപിടിച്ചു. തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് ഇകെ-521 വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനം മുഴുവനായി കത്തിയമര്‍ന്നു. യാത്രക്കാര്‍ സുരക്ഷ വാതിലിലൂടെ പുറത്തുകടന്ന് രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ എന്‍ജിനില്‍ നിന്നു തീ പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ റണ്‍വേ അടച്ചു. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 282 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നുവെന്നും വിവരങ്ങള്‍ ഉണ്ട്. അപകടകാരണമെന്താണെന്നു വ്യക്തമായിട്ടില്ല. ഇന്ത്യന്‍ സമയം 2.30നായിരുന്നു സംഭവം. ആദ്യം ലാന്‍ഡ് ചെയ്ത വിമാനം വീണ്ടും പറന്നുയര്‍ന്നപ്പോഴാണ് തീപിടുത്തമുണ്ടായത്. ഇതേത്തുടര്‍ന്ന് അടിയന്തിരമായി വിമാനം താഴെയിറക്കുകയായിരുന്നു.