ചാത്തന്നൂര്‍: ദേശീയ പാതയിലെ സംത്യപ്തി ഓഡിറ്റോറിയത്തിന് സമീപത്തെ മാലിന്യ നിക്ഷേപം പൊതുജനങ്ങളുടെ സൈ്വര ജീവിതംബുദ്ധിമുട്ടിലാക്കുന്നു. പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. പകര്‍ച്ചവ്യാധികളെക്ഷണിച്ചുവരുത്തുന്ന മാലിന്യക്കൂനകള്‍ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായി. ഇവിടം തെരുവുനായ്ക്കള്‍ തമ്പടിച്ചു പെറ്റുപെരുകികാല്‍നട യാത്രക്കാര്‍ക്കുംസമീപ വാസികള്‍ക്കും ഭയപ്പാടുണ്ടാക്കുന്നു. ബൈക്ക് യാത്രക്കാരെ പിന്‍തുടരുകയും തെറിച്ചു വീഴുന്ന യാത്ര ക്കാരെ തെരുവ് നായ്ക്കള്‍ കൂട്ടമായി എത്തി അക്രമിക്കുന്നു.
ചാത്തന്നൂര്‍ പഞ്ചായത്തിന്റെ പരിസരത്ത് മാലിന്യം നിക്ഷേപിക്കന്നത് കര്‍ശനമായി നിരോധിച്ചു കൊണ്ട് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.എന്നാല്‍ മാലിന്യ നിക്ഷേപ ക്കാര്‍ നിരോധന ബോര്‍ഡിന്റെ താഴെ മാലിന്യം തള്ളുകയാണ്. പാതയോരത്ത് രാത്രിയില്‍ സമീപത്തെകച്ചവടകേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ കൊണ്ട് വന്ന് തള്ളുന്നതായി നാട്ടുകാര്‍ പറയുന്നു.പ്രഭാതനടത്തയെന്നവ്യാജേന എത്തുന്നവര്‍പ്ലാസ്റ്റിക് കവറുകളില്‍ ഗാര്‍ഹികമാലിന്യം കൊണ്ടുവന്ന് ഇവിടം വലിച്ചെറിയുന്നതും പതിവാണ്. ഇതുവഴി പോകുന്ന വിദ്യാര്‍ഥികള്‍ തെരുവ് നായ്ക്കളെഭയക്കുന്നു.എസ്എന്‍ കോളേജിലേക്കുള്ള പ്രധാന റോഡും ഇതുവഴിയാണ്.
നിരവധിപാരലല്‍കോളേജുകളിലുംസ്കൂളുകളിലും എത്തിച്ചേരാന്‍ വിദ്യാര്‍ഥികള്‍ ഈ മാലിന്യ കൂമ്പാരത്തെയും അക്രമികളായ തെരുവ് നായ്ക്കളെയുംമറികടക്കണം.ഈ മേഖലയിലെ കുട്ടികളാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. രൂക്ഷമായ ദുര്‍ഗന്ധം മൂലം ഛര്‍ദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.ഇത് മൂലം ഭക്ഷണം കഴിക്കാനോ ക്ലാസില്‍ ശ്രദ്ധിക്കാനോ കഴിയുന്നില്ലെന്ന് ഇവര്‍ചൂണ്ടിക്കാട്ടുന്നു. മൂക്ക്‌പൊത്താതെ പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഹോട്ടല്‍,പച്ചക്കറി,പഴക്കടകളില്‍നിന്നുള്ളമാലിന്യങ്ങളുംനിക്ഷേപിക്കുന്നുണ്ട്.
ഇവ അഴുകിറോഡിലേക്ക്ഒഴുകിഇറങ്ങുന്നത്കാല്‍നടയാത്ര പോലും ദുസഹമാക്കുന്നു. മഴക്കാലം ആകുന്നതോടെ കൊതുക് ജന്യരാഗങ്ങള്‍ പടര്‍ന്ന് പിടിക്കാനും ഇത് കാരണമാകുമെന്ന് സമീപ വാസികള്‍ പറയുന്നു. തെരുവുനായ്ക്കള്‍ കൂട്ടമായി എത്തി സമീപത്തെ വീടുകളില്‍ വളര്‍ത്തുന്ന കോഴികളെയും ആടുകളെയും കൊല്ലുന്നതും പതിവാണ്. വ്യാപാരികളെ ബോധവത്ക്കരിച്ച് ഇവിടെത്തെ മാലിന്യ നിക്ഷേപം ഒഴിവാക്കാന്‍അടിയന്തരനടപടിസ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.