നഗരത്തില്‍ മൊബൈല്‍ ഫോണ്‍ വില്പനശാലയില്‍ മോഷണം

EKM-MIOBILEMOSHANAMമൂവാറ്റുപുഴ: നഗരമധ്യത്തിലെ മൊബൈല്‍ ഫോണ്‍ വില്പന ശാലയില്‍ മോഷണം. അഞ്ചുലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ അപഹരിച്ചു. ടിവി ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വേള്‍ഡിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്.  ഉടമ അനസ് ഇന്നലെ രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഇരുമ്പിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം അറുത്തുമാറ്റിയാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. തുടര്‍ന്ന് വില്പനയ്ക്ക് വച്ചിരുന്ന മുന്തിയ ഇനം മൊബൈല്‍ ഫോണുകള്‍ അടക്കം മോഷ്ടിച്ചു. കടയിലെ കാമറയില്‍ മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. രണ്ടുപേര്‍ മുഖംമൂടി ധരിച്ച് മോഷണം നടത്തുന്നതായാണ് കാമറയില്‍ പതിഞ്ഞിരിക്കുന്നത്.

സിഐ ശ്രീകുമാര്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ അനൂപ്, എസ്‌ഐ സാജു ഐസക് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം   സ്ഥലത്തെത്തി പരിശോധന നടത്തി.  തൃപ്പൂണിത്തുറയില്‍ നിന്ന് പോലീസ് ഡോഗ് സ്ക്വാഡും ആലുവയില്‍നിന്ന് വിരല്‍അടയാള വിദഗ്ദ്ധരും സ്ഥലത്തെത്തിയിരുന്നു. ഒരു വര്‍ഷം മുമ്പും ഇതേ കടയില്‍ കവര്‍ച്ച നടന്നിരുന്നു. രണ്ടുമാസം മുമ്പ് സമീപത്തുള്ള മറ്റൊരു മൊബൈല്‍ ഫോണ്‍ കടയിലും ആറു മാസം മുമ്പ് എവറസ്റ്റ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ വില്പനശാലയിലും സമാന രീതിയിലുള്ള മോഷണം നടന്നിരുന്നു.

എന്നാല്‍ ഈ സംഭവത്തിലൊന്നും പോലീസിന്  പ്രതിയെ പിടികൂടാനായിട്ടില്ല. മഴക്കാലമായതോടെ മേഖലയില്‍ മോഷണം വര്‍ധിക്കുമെന്ന ഭീതിയിലാണ് വ്യാപാരികള്‍. രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് വ്യാപാരികളടക്കമുള്ള നാട്ടുകാരുടെ ആവശ്യം. യകമായിരിക്കുകയാണ്.

Related posts