വടക്കാഞ്ചേരി: നഗരസഭയുടെ വികസനത്തില്‍ രാഷ്ട്രീയം കാണരുതെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന് പറഞ്ഞു. ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് ഗവ. ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു വന്നിരുന്ന അഖിലേന്ത്യ പ്രദര്‍ശനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി നഗരസഭ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷത വഹിച്ചു.
നഗരസഭ സിഥിരം സമിതി അധ്യക്ഷന്‍ എം.ആര്. സോമനാരായണന്‍, കൗണ്‍സിലര്‍മാരായ കെ. അജിത്ത്കുമാര്‍, സിന്ധു സുബ്രഹ്മണ്യന്, ടി.വി. സണ്ണി, ചന്ദ്രമോഹന് കുമ്പളങ്ങാട്, പ്രസീത സുകുമാരന്‍, പ്രസ്ഫോറം പ്രസിഡന്റ് ശശികുമാര്‍ കൊടക്കാടത്ത്, പി.വി. നാരായണ സ്വാമി, വി. കേശവന്, അജിത്ത് കുമാര്‍ മല്ലയ്യ, പി.എന്‍. ഗോകുലന്, ടി.പി. പ്രഭാകരമേനോന്, പി.എന്‍. രാജന്, ടിപി. ഗിരീശന്, പി.എ. റഷീദ്, അഡ്വ. ടി.എസ്. മായാദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രദര്‍ശന കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.എ. ശങ്കരന്‍കുട്ടി സ്വാഗതവും നഗരസഭ സ്ഥിരം കമ്മിറ്റി അദ്യക്ഷന്‍ എന്‍.കെ. പ്രമോദ്കുമാര്‍ നന്ദിയും പറഞ്ഞു.