നരേന്ദ്രന്‍ വക..! സാധാരണക്കാരായ ജനങ്ങളെ ദുരിതത്തിലേക്കുതള്ളിവിട്ടതു വലിയ ബാങ്കുകള്‍ക്കു വേണ്ടിയെന്ന് മന്ത്രി മൊയ്തീന്‍

moideenഅടൂര്‍: സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ഗുഢശ്രമം നടക്കുന്നതായി മന്ത്രി എ.സി. മൊയ്തീന്‍. അടൂര്‍ താലൂക്ക് സീനിയര്‍ സിറ്റിസണ്‍സ് സഹകരണസംഘം പറക്കോട്ട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹകരണബാങ്കുകളില്‍ കള്ളപ്പണം സംരക്ഷിക്കുകയാണെന്ന ആക്ഷേപം ഉന്നയിച്ചതു ബോധപൂര്‍വമാണ്. 500, 1000 നോട്ടുമാറ്റത്തിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയലക്ഷ്യം നരേന്ദ്രമോദിക്കുണ്ടെന്ന് മൊയ്തീന്‍ പറഞ്ഞു. സാധാരണക്കാരായ ജനങ്ങളെ ദുരിതത്തിലേക്കുതള്ളിവിട്ടതു വലിയ ബാങ്കുകള്‍ക്കു വേണ്ടിയാണ്. സഹകരണ ബാങ്കുകളില്‍ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പണമാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ആന്റോ ആന്റണി എംപിയും സ്‌ട്രോംഗ് റൂമിന്റെ ഉദ്ഘാടനം അടൂര്‍ പ്രകാശ് എംഎല്‍എയും വായ്പാ വിതരണോദ്ഘാടനം ആര്‍. ഉണ്ണിക്കൃഷ്ണപിള്ളയും സംസ്ഥാന കോ ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരന്റ് ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എ.പത്മകുമാറും നിക്ഷേപ സമാഹരണം ഉദ്ഘാടനം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് തോപ്പില്‍ ഗോപകുമാറും നിര്‍വഹിച്ചു.

സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ആര്‍. രാധാകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി ജോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദ രാജന്‍, വിജു രാധാകൃഷ്ണന്‍, ആര്‍.ബി. രാജീവ് കുമാര്‍ എ.എസ്. ഗീതാമണി, പ്രഫ.കെ. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts