നടി ഇല്യാനയെ കുറെ നാളായി സിനിമയിലെങ്ങും കാണാനില്ല. താരം അഭിനയം നിര്‍ത്തിയോ എന്ന രീതിയില്‍ അടക്കം പറച്ചില്‍ സിനിമാ ലോകത്ത് നടന്നു കൊണ്ടിരിക്കേയാണ് ഇല്യാന താന്‍ എന്തുകൊണ്ടാണ് സിനിമ ലോകത്തു നിന്നും വിട്ടുനില്ക്കുന്നതെന്നതിന്റെ കാരണം വെളിപ്പെടുത്തിയത്.
മനഃപൂര്‍വം താന്‍ സിനിമയെ ഒഴിവാക്കിയതല്ല, തനിക്ക് ലഭിച്ച് വേഷങ്ങള്‍ തന്നെ ഒരുതരത്തിലും സന്തോഷിപ്പിച്ചിട്ടില്ല അതുകൊണ്ടാണ് സിനിമയില്‍ നിന്നും താന്‍ വിട്ടുനില്‍ക്കുന്നതെന്നാണ് ഇല്യാന പറയുന്നത്. നല്ല വേഷങ്ങള്‍ കിട്ടിയാല്‍ സിനിമയില്‍ അഭിനയിക്കും. വാണിജ്യ സിനിമകള്‍ ആസ്വദിക്കാറുണ്ടെങ്കിലും എന്നെ തേടി വന്നതെല്ലാം ഒരേ തരം വേഷങ്ങളായിരുന്നു. ഇനി ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കുമെന്നും നടി പറഞ്ഞു.