നികേഷ് കുമാറിനെതിരേ അപകീര്‍ത്തികരമായ ലഘുലേഖ: കെ.എം. ഷാജിക്കു നോട്ടീസ്

shajiകണ്ണൂര്‍: അഴീക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. നികേഷ് കുമാറിനെതിരേ അപകീര്‍ത്തികരമായ ലഘുലേഖകള്‍ അച്ചടിച്ച് പ്രചരിപ്പിച്ചതില്‍ വിശദീകരണം തേടി യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. ഷാജിക്ക് ജില്ലാകളക്ടര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. രണ്ടു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നികേഷ് കുമാറിനെ അപകീര്‍ത്തി പെടുത്തും വിധത്തിലുള്ള ലഘുലേഖകള്‍ കഴിഞ്ഞദിവസം വളപട്ടണത്തെ വീട്ടില്‍നിന്നും പോലീസ് പിടികൂടി കേസെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇത്തരം ലഘുലേഖകള്‍ അച്ചടിക്കുകയും വിതരണം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്തത് തെരഞ്ഞെടുപ്പ് മാതൃകാപെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നു നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപകീര്‍ത്തികരമായ നോട്ടീസുകള്‍ കണ്ടെത്താന്‍ കൂടുതല്‍ സ്ക്വാഡുകളെ മണ്ഡലത്തില്‍ നിയോഗിച്ചതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related posts