നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിലിടിച്ചു

ekm-accidentകളമശേരി: റോഡിനു കുറുകെ ചാടിയ സ്ത്രീയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പാഴ്‌സല്‍ ലോറി നിയന്ത്രണം വിട്ട് മെട്രൊ തൂണിലേക്ക് ഇടിച്ചു കയറി. അപകടത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി സുന്ദര്‍രാജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ പകല്‍ 11 ഓടെ ഇടപ്പള്ളി കൂനംതൈ ജംഗ്ഷനിലെ മെട്രൊയുടെ 365 ാം നമ്പര്‍ തൂണിലായിരുന്നു അപകടം നടന്നത്. കൊല്ലം ഭാഗത്ത് നിന്നും വന്ന എആര്‍സി പാര്‍സല്‍ സര്‍വീസിന്റെ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയാണ് അപകടത്തില്‍പെട്ടത്.

ടിയുടെ ആഘാതത്തില്‍ തൂണിനോടു ചേര്‍ന്നുള്ള മീഡിയനുകള്‍ തകര്‍ന്നു.  തിരക്കു കുറഞ്ഞ സമയമായതിനാലും  മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാലും കൂടുതല്‍ അപകടങ്ങള്‍  ഒഴിവായി. രാത്രി വൈകി ലോറിയിലെ പാഴ്‌സലുകള്‍  ക്രെയ്ന്‍ ഉപയോഗിച്ച് നീക്കം ചെയ്ത ശേഷമാണ് ലോറി ഇവിടെ നിന്നും മാറ്റിയത്. അപകടമുണ്ടാക്കിയ ഡ്രൈവര്‍ക്ക് പോലീസ് 1000 രൂപ പിഴയിട്ട് കേസെടുത്തിട്ടുണ്ട്.

Related posts