നിര്‍ധന രോഗികളെ സഹായിക്കേണ്ടത് സമൂഹത്തിന്റെ കടമ: രമേശ് ചെന്നിത്തല

knr-remeshകരുനാഗപ്പള്ളി: സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന രോഗികളെ സഹായിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.തങ്ങളുടെ വരുമാനത്തിന്റെ ഒരുഭാഗം പാവങ്ങളുടെ അവകാശമാണെന്ന് ലോകത്തെ ഉണര്‍ത്തിയ നബി വചനത്തെ ഉദ്ദരിച്ചുകൊണ്ട് അത്തരം സമീപനം സമൂഹത്തില്‍ വളര്‍ത്തിയെടുക്കുവാന്‍ പരിശ്രമിക്കണമെന്ന് ചെന്നിത്തല ഓര്‍മിപ്പിച്ചു.

കരുനാഗപ്പള്ളി താലൂക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന കനിവ് ചാരിറ്റബിള്‍ സെന്ററിന്റെ നാലാം വാര്‍ഷിക സമ്മേളനവും ചികിത്സാ സഹായവിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.ചികിത്സാ സഹായവിതരണ ഉദ്ഘാടനം കെ.സി വേണുഗോപാല്‍ എംപിയും വിദ്യാഭ്യാസ അവാര്‍ഡ് ദാന ഉദ്ഘാടനം എന്‍.കെ പ്രമേചന്ദ്രന്‍ എംപിയും നിര്‍വഹിച്ചു. കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എസ്.മദനന്‍പിള്ള അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി താലൂക്കിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ പ്രിന്റര്‍, ലാപ്‌ടോപ്പ് എന്നിവ ആര്‍.രാമചന്ദ്രന്‍ എംഎല്‍എ വിതരണം ചെയ്തു.

വിവിധ സാമൂഹിക സംഘടനകള്‍ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം എന്‍.വിജയന്‍പിള്ള എംഎല്‍എ നിര്‍വഹിച്ചു. കരുനാഗപ്പള്ളി താലൂക്കിലെ എംഎല്‍എ മാരായ ആര്‍.രാമചന്ദ്രന്‍, എന്‍.വിജയന്‍പിള്ള എന്നിവരെയും പത്തനാപുരം ഗാന്ധിഭവന്‍ ജന.സെക്രട്ടറി ഡോ.സോമരാജനെയും ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആദരിച്ചു.

കെ.സി.രാജന്‍, സൂസന്‍കോടി, കെ.പി.മുഹമ്മദ്, സി.ആര്‍.മഹേഷ്, പി.ആര്‍.വസന്തന്‍, മുനമ്പത്ത് ഷിഹാബ്, വാഴയത്ത് ഇസ്മയില്‍, കൗണ്‍സിലര്‍ ആര്‍.രവീന്ദ്രന്‍പിള്ള, എന്‍.അജയകുമാര്‍, നാടിയന്‍പറമ്പില്‍ മൈതീന്‍കുഞ്ഞ്, ജിജേഷ്.വി.പിള്ള, കബീര്‍ എം. തീപ്പുര, പി.ചന്ദ്രശേഖരപിള്ള, എ.സി.ചെറിയാന്‍, എസ്.ശ്രീലേഖ, ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.

Related posts