നീ പാല്‍ കൊടുത്ത് വളര്‍ത്തിയവര്‍ തന്നെ നിന്നെ തിരിച്ചുകൊത്തും! കലാഭവന്‍ മണിയുടെ മരണം മുന്‍കൂട്ടി പ്രവചിക്കപ്പെട്ടിരുന്നു, മുത്തപ്പന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ (വീഡിയോ കാണാം)

maniകലാഭവന്‍ മണിയുടെ മരണം ദുരൂഹമായി തുടരുന്നതിനിടെ പഴയൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ വീട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പ്രത്യേകചടങ്ങിന്റെ ചിത്രങ്ങളാണിത്. പ്രത്യേക ആചാരനുഷ്ടാനങ്ങളുടെ ഭാഗമായി വീട്ടിലെത്തുന്ന പറശനിക്കടവ് മുത്തപ്പന്‍ വേഷധാരി കലാഭവന്‍ മണിയോട് ഭാവി പ്രവചിക്കുന്നത് വ്യക്തമായി കേള്‍ക്കാം. നീ പാല്‍ കൊടുത്ത് വളര്‍ത്തിയവര്‍ തന്നെ നിന്നെ തിരിച്ചുകൊത്തും. കരുതിയിരിക്കുക. നിന്റെ അപകടത്തിന് കാരണം നിനക്ക് ചുറ്റുമുളളവരാണ്. മുത്തപ്പന്റെ വാക്കുകള്‍ ശ്രദ്ധയോടെ മണി കേള്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മകളും സഹോദരനും അമ്മയും ഉള്‍പ്പെടെയുളളവരുടെ സാനിധ്യത്തിലാണ് വെളിപ്പെടുത്തല്‍. മുത്തപ്പ വേഷധാരിയുടെ വാക്കുകള്‍ കേട്ട മണി അസ്വസ്ഥനാകുന്നതും വീഡിയോയയില്‍ കാണാം.

കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. എന്നു നടന്ന സംഭവമാണെന്നോ ആരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്നോ വ്യക്തമല്ല. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തന്നെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മുത്തപ്പന്‍ വേഷധാരി പ്രവചിച്ചത് സത്യമായി തീര്‍ന്നിരിക്കുകയാണ്. 2016 മാര്‍ച്ച് ആറിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കലാഭവന്‍ മണി മരണമടഞ്ഞത്.

Related posts