പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ല: വി​ക​സ​നം കാ​ത്ത് ചാ​മു​ണ്ടം കോ​ള​നി;  നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയുമില്ലെന്ന് കോളനിക്കാർ

വൈ​ത്തി​രി: ക​ക്കൂ​സ​ട​ക്ക​മു​ള്ള പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​ലും വീ​ടു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ത്ത​തി​ലും കോ​ള​നി​ക്കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട കോ​ക്കു​ഴി ചാ​മു​ണ്ടം പ​ണി​യ കോ​ള​നി​ക്കാ​രാ​ണ് പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.

കോ​ക്കു​ഴി ജം​ഗ്ഷ​നു സ​മീ​പം 100 മീ​റ്റ​ർ അ​ക​ലെ മ​ര​പ്പാ​ലം ക​ട​ന്നു വേ​ണം കോ​ള​നി​യി​ൽ എ​ത്താ​ൻ. പ​തി​ന​ഞ്ചോ​ളം വീ​ടു​ക​ളി​ലാ​യി അ​ന്പ​തോ​ളം പ​ണി​യ കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ടോ​യി​ല​റ്റ്, വീ​ട് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ല​ഭി​ക്കാ​ത്ത നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ കോ​ള​നി​യി​ലു​ണ്ട്. പ​ല​ർ​ക്കും സ​ർ​ക്കാ​ർ വീ​ടി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട​ങ്കി​ലും കോ​ള​നി​യി​ലെ നാ​മ​മാ​ത്ര​മാ​യ വീ​ടു​ക​ൾ മാ​ത്ര​മാ​ണ് നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ത്.

കാ​ല​വ​ർ​ഷം തു​ട​ങ്ങി​യാ​ൽ ചോ​ർ​ച്ച​യി​ൽ മു​ങ്ങു​ന്ന ഗ​തി​യാ​ണ് പ​ല വീ​ടു​ക​ളു​ടേ​യും. ക​ക്കൂ​സു​ക​ൾ നി​ർ​മ്മി​ച്ച് ന​ൽ​കാ​ത്ത​തി​നാ​ൽ പ​ല​രും തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ തോ​ട്ട​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. സ്കൂ​ൾ തു​റ​ന്നി​ട്ടും പ​ഠ​നം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ര​വ​ധി കു​ട്ടി​ക​ളും കോ​ള​നി​യി​ലു​ണ്ട്. വീ​ടു​ക​ളു​ടെ​യും ടോ​യി​ല​റ്റു​ക​ളു​ടേ​യും നി​ല​വി​ലെ സ്ഥി​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് നി​ര​വ​ധി ത​വ​ണ പ​രാ​തി​പെ​ട്ടി​ട്ടും നി​രാ​ശ​യാ​യി​രു​ന്നു ഫ​ല​മെ​ന്ന് കോ​ള​നി​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.

Related posts