നെയ്യാറ്റിന്‍കര ആശുപത്രിയിലേയ്ക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു

tvmn-marchനെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയെ എംഎല്‍എ യും സംസ്ഥാന സര്‍ക്കാരും അഗവണിക്കുന്നുവെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ആശുപത്രി മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനമായെത്തിയ പ്രവര്‍ത്തകരെ അടച്ചിട്ട ആശുപത്രി ഗേറ്റിനു മുന്നില്‍ പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ടൗണില്‍ നിന്നും പ്രകടനമായാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നെയ്യാറ്റിന്‍കര ഗവ. ജനറല്‍ ആശുപത്രിയിലേയ്ക്ക് എത്തിയത്. നെയ്യാറ്റിന്‍കര സിഐ യുടെ നേതൃത്വത്തില്‍ പോലീസ് സംഘം ആശുപത്രിയുടെ പ്രധാന കവാടം അടച്ചിടുകയും കവാടത്തിനു മുന്നില്‍ സംരക്ഷണവേലി ഒരുക്കുകയും ചെയ്തു.

പോലീസ് വലയം ഭേദിച്ച് അകത്തു കയറാനായി ചില പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതിനിടയിലാണ് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. അല്‍പ്പ സമയത്തെ സംഘര്‍ഷാവസ്ഥയ്ക്കു ശേഷം നടന്ന പ്രതിഷേധ യോഗം യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ബിനുമോന്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക്ക്, ട്രോമാ കെയര്‍ സെന്റര്‍ എന്നിവ ജനങ്ങള്‍ക്കായി ഉടന്‍ തുറന്നു കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ ആര്‍.എസ് സമ്പത്ത്, ബിജെപി മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം അഡ്വ. രഞ്ജിത് ചന്ദ്രന്‍, മണവാരി രതീഷ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി.എസ് ചന്ദ്രകിരണ്‍, പൂങ്കുളം സതീഷ്, ബിജെപി സംസ്ഥാന സമിതി അംഗം എന്‍.പി ഹരി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പൂഴിക്കുന്ന് ശ്രീകുമാര്‍, ആശ്രാമം പ്രശാന്ത്, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി രാമേശ്വരം ഹരി, ജില്ലാ കമ്മിറ്റി അംഗം ശിവകുമാര്‍, അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.

യുവമോര്‍ച്ച, ബിജെപി നേതാക്കളായ എസ്. ശ്രീരാഗ്, മഞ്ചത്തല സുരേഷ്, അഭിലാഷ്, ഷിബുരാജ്കൃഷ്ണ, വി. ഹരികുമാര്‍,  അഡ്വ. സ്വപ്നജിത്ത്, എന്‍. മഹേഷ്, അരവിന്ദ്, അഖില്‍, ഹരികൃഷ്ണന്‍, പൂതംകോട് സജി,  ജിഷ്ണു, ഷാജിലാല്‍, വിനോദ്, അരുണ്‍, ലാലു, തിരുപുറം ബിജു, ആലംപൊറ്റ ശ്രീകുമാര്‍, മാമ്പഴക്കര ഗോപന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Related posts