നെസ്റ്റ് ഗ്രൂപ്പ് ഇന്‍ഫോപാര്‍ക്കിലേക്ക്

bis-netകൊച്ചി: നെസ്റ്റ് ഗ്രൂപ്പ് ഡെവലപ്‌മെന്റ് സെന്റര്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പൂര്‍ണതോതിലാകുമ്പോള്‍ ഡെവലപ്‌മെന്റ് സെന്ററില്‍ 500ല്‍പരം പേര്‍ക്കു തൊഴില്‍ ലഭിക്കും. ലുലു സൈബര്‍ പാര്‍ക്കിലെ ടവര്‍ ഒന്നില്‍ ഏഴാം നിലയില്‍ ലോകോത്തര സൗകര്യങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നതെന്നു നെസ്റ്റ് ഗ്രൂപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. ആഗോളതലത്തിലുള്ള ബഹുരാഷ്ട്ര ഉപഭോക്താക്കള്‍ക്കു വേണ്ടിയുള്ള ഓഫ്‌ഷോര്‍ ഡെവലപ്‌മെന്റ് സെന്ററായാണ് പ്രവര്‍ത്തിക്കുന്നത്.

നെസ്റ്റ് ഗ്രൂപ്പ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എന്‍. ജഹാന്‍ഗീര്‍ ഉദ്ഘാടന ചടങ്ങില്‍ കമ്പനിയുടെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ വിവരിച്ചു. 2020 ആകുമ്പോഴേക്കും കമ്പനി ഒരു ബില്ല്യണ്‍ ഡോളറിന്റെ വിറ്റുവരവാണു ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നെസ്റ്റ് ഗ്രൂപ്പ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് ട്രെയ്‌നിംഗ് ബിസിനസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നസ്‌നീന്‍ ജഹാന്‍ഗീര്‍, മാനുഫാക്ച്ചറിംഗ് ബിസിനസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അല്‍ത്താഫ് ജഹാന്‍ഗീര്‍, സിടിഒ ഡോ. സുരേഷ് നായര്‍ എന്നിവരും പ്രസംഗിച്ചു.

Related posts