കിലേയ്ക്ക് വെറും 50 പൈസ, കര്‍ഷകര്‍ തക്കാളി വില്ക്കുന്നതിനു പകരം കുഴിച്ചുമൂടുന്നു! ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇങ്ങനെ

tomattoമികച്ച മണ്‍സൂണും വിളവും ലഭിച്ചതോടെ ഉത്തരേന്ത്യയിലെ കര്‍ഷകര്‍ സന്തോഷത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആനന്ദം ദു:ഖത്തിനു വഴിമാറിയിരിക്കുന്നു. ജാര്‍ഖണ്ഡിലെയും ലക്‌നോവിലെയും കാര്‍ഷികഗ്രാമങ്ങളില്‍ സമൃദ്ധിയുണ്ട്. എന്നാല്‍ തങ്ങള്‍ വിളയിച്ച ഉല്പന്നങ്ങള്‍ക്ക് ആവശ്യത്തിന് വില ലഭിക്കാത്തതാണ് കര്‍ഷകരെ നിരാശരാക്കുന്നത്. വില ഇടിഞ്ഞതോടെ കിലോയ്ക്ക് വെറും 50 പൈസയ്ക്കാണ് കച്ചവടക്കാര്‍ ശേഖരിക്കുന്നത്. പലരും തക്കാളി വലിയ പൊട്ടക്കുഴികളില്‍ ഉപേക്ഷിക്കുന്ന കാഴ്ച്ചയാണ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നുള്ളത്.

ഹരിപാല്‍ ഭഗത് എന്ന കര്‍ഷകന്റെ അനുഭവം തന്നെ ഉദാഹരണം. യാത്രയ്ക്കും ഭക്ഷണത്തിനുമായി 40 രൂപ മുടക്കിയാണ് ഇയാള്‍ ചന്തയില്‍ തക്കാളി എത്തിച്ചത്. എന്നാല്‍ തിരിച്ചുകിട്ടിയതാകട്ടെ ഉല്പാദനച്ചെലവിന്റെ വെറും 10 ശതമാനം മാത്രം. യാത്രക്കൂലി ലാഭിക്കാന്‍ വേണ്ടി ഇയാള്‍ വിളവെടുത്ത തക്കാളി മുഴുവന്‍ കുഴിച്ചുമൂടുകയും ചെയ്തു.

അതേസമയം, നോട്ട് നിരോധനമാണ് ഭക്ഷ്യവിളകളുടെ വില കുറച്ചതെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തവണ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മികച്ച കാലവര്‍ഷമാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ മികച്ച വിളയും ലഭിച്ചു. ആവശ്യത്തില്‍ കൂടുതല്‍ വിളവുണ്ടായതോടെ വിലയും കുറഞ്ഞു.

Related posts