പക്ഷാഘാതത്തിന്റെ ഒരു കാരണം വായുമലിനീകരണം

healthമരണത്തിനും ഗുരുതര ആരോഗ്യപ്രശ്‌നത്തിനും കാരണമാകുന്ന പക്ഷാഘാതത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് വായു മലിനീകരണമെന്നു റിപ്പോര്‍ട്ട്. ഇതാദ്യമായാണ് പക്ഷാഘാതത്തിന് വായു മലിനീകരണം കാരണമാകുന്നുവെന്നു കണെ്ടത്തല്‍. പ്രധാനമായും ഇടത്തരം സാമ്പത്തികനിലയുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളിലാണ് വായു മലിനീകരണം മൂലമുള്ള പക്ഷാഘാതത്തിന് സാധ്യത കൂടുതല്‍. ലാന്‍സെന്റ് ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. പക്ഷാഘാതത്തിനു കാരണമാകുന്നതില്‍ മൂന്നാം സ്ഥാനമാണ് വായു മലിനീകരണത്തിനുള്ളത്. ഇക്കാരണത്താല്‍ ദുരിതത്തിലാകുന്നവരുടെ എണ്ണം ആഗോളതലത്തില്‍ 30 ശതമാനത്തോളം വരും.

പുകവലി, ഭക്ഷണക്കുറവ്, കായികാധ്വാനക്കുറവ് തുടങ്ങിയവയാണ് പക്ഷാഘാതത്തിന്റെ പ്രധാന കാരണഹേതുക്കള്‍. കൂടാതെ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, പൊണ്ണത്തടി തുടങ്ങിയവയും പക്ഷാഘാതത്തിന്റെ കാരണങ്ങളാണ്.

ഇന്ത്യയില്‍ ഓരോ വര്‍ഷവും 12 ലക്ഷം പേര്‍ പക്ഷാഘാതത്തിന് ഇരകളാകാറുണെ്ടന്നാണു കണക്ക്. അന്താരാഷ്ട്ര തലത്തില്‍ ഇത് 1.5 കോടിയാണ്. ഇവരില്‍ 60 ലക്ഷം പേര്‍ മരണത്തിനു കീഴടങ്ങുമ്പോള്‍ 50 ലക്ഷം പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയോ, സംസാരശേഷി നഷ്ടപ്പെടുകയോ ശരീരം തളരുകയോ ചെയ്യുന്നുണ്ട്.

Related posts