പഞ്ചായത്തിലേക്കുള്ള വഴിമുടക്കിയായി തേങ്ങയും

knr-cocanutpanchayathപഴയങ്ങാടി: മാടായി പഞ്ചായത്തിലേക്കുള്ള വഴിമുടക്കിയായി തേങ്ങ സംഭരണം. മാടായി പഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തില്‍ കേര കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന തേങ്ങയാണ് ഓഫീസിലേക്കുള്ള വഴിയരികില്‍ കൂട്ടിയിട്ടിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത്, ഫ്രന്റ് ഓഫീസ്, വിഇസി ഓഫീസ്, കൃഷിഭവന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വഴിയിലാണ് ചാക്കുകളില്‍ നിറച്ച നിലയില്‍ അലക്ഷ്യമായി തേങ്ങയുടെ സംഭരണം.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു സംഭരിക്കുന്ന നാളികേരം സൂക്ഷിക്കാന്‍ പഞ്ചായത്തിനു കീഴില്‍ സംഭരണശാലകളോ ഗോഡൗണോ ഇല്ലാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമാകുന്നത്. ദിവസങ്ങളായി കെട്ടിക്കിടക്കുന്ന തേങ്ങകളില്‍നിന്ന് ദുര്‍ഗന്ധം പരക്കുന്നതായും പഞ്ചായത്തില്‍ എത്തുന്നവര്‍ പറയുന്നു. കൃഷിഭവന് കീഴില്‍ സ്വകാര്യ വ്യക്തിയാണ് തേങ്ങ സംഭരിക്കുന്നതെന്ന ആരോപണവുമുണ്ട്.

Related posts