പത്തനംതിട്ട സിന്തറ്റിക് ട്രാക്ക് നിര്‍മാണം നാലു ഘട്ടങ്ങളില്‍

alp-sintaticപത്തനംതിട്ട: ജില്ലാ സ്റ്റേഡിയം രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍ദിഷ്ട സിന്തറ്റിക് ട്രാക്ക് നാല് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കും. ട്രാക്ക് നിര്‍മാണച്ചുമതലയുള്ള സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്‍ക്ക്) അധികൃതര്‍ ഇന്നലെ സ്ഥലത്തെ ത്തി സാങ്കേതിക പരിശോധന നടത്തി.

കഴിഞ്ഞ സര്‍ക്കാരിന്റ കാലത്ത് അഡ്വ.കെ. ശിവദാസന്‍ നായര്‍ എക്‌സ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമത്തിന്റെ ഫലമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 7.23 കോടി രൂപ ട്രാക്ക് നിര്‍മാണത്തിനായി അനുവദിച്ചിരുന്നു. പിന്നീട് ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച ബജറ്റില്‍ തുക പത്തുകോടിയായി ഉയര്‍ത്തി പ്രഖ്യാപനവും വന്നതാണ്.

നേരത്തെ സ്‌റ്റേഡിയം പരിശോധിച്ച സ്റ്റീല്‍ അധികൃതര്‍ ഇന്നലെ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. നഗരസഭ അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലമായതിനാല്‍ 50 സെന്റി മീറ്റര്‍ ഉയര്‍ത്തി എട്ട് ട്രാക്കും കാല്‍നടക്കാര്‍ക്കായി രണ്ട് ട്രാക്കും ഉള്‍പ്പെടെ 10 ട്രാക്കുള്ള സ്റ്റേഡിയമാണ് വിഭാവനം ചെയ്യുന്നത്.  പണി പൂര്‍ത്തിയായി വരുന്ന പവലിയന് ഗ്രൗണ്ടിനേക്കാള്‍ 75 സെന്റിമീറ്റര്‍ ഉയരമുണ്ട്. നിലവിലുള്ള കോണ്‍ക്രീറ്റ സ്ലാബിട്ട ഓട നീക്കി ഗ്രൗണ്ട് നിരപ്പാക്കുന്നതിന് 1.33 കോടി രൂപ ചെലവ് പ്രതീക്ഷിക്കു ന്നു. രണ്ടാം ഘട്ടത്തില്‍ വെള്ളം ഒഴുകി പോകുന്നതിനുള്ള സിവില്‍ ജോലികള്‍ക്ക് 66.05 ലക്ഷം രൂപയും മൂന്നാം ഘട്ടത്തില്‍ സിന്തറ്റിക് ട്രാക്കിന്റെ പണികള്‍ക്ക് 5.02 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കു ന്നത്.

നാലാം ഘട്ടത്തില്‍ നടപ്പാത, സംരക്ഷണ മതില്‍ എന്നിവയ്ക്ക് 21.16 ലക്ഷം രൂപയും വക കൊള്ളിച്ചി ട്ടുണ്ട്. സിന്തറ്റിക് പ്രതലം ഒരുക്കുന്ന ത് അഞ്ച് പാളികളായിട്ടാണ്. കൂടാതെ ഫുട്‌ബോള്‍ ഗ്രൗണ്ടും വാം അപ്പിനുള്ള സ്ഥലവും ഉള്‍പ്പെടെ വിപുലമായ പദ്ധതിക്കാണ് നഗരസഭ രൂപം നല്‍കിയിരിക്കുന്നത്. സിന്തറ്റിക് ട്രാക്ക് നിര്‍മാണം എപ്പോള്‍ ആരംഭിക്കാനാകുമെന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്താനുള്ള നടപടികളാണ് ആദ്യം തുടങ്ങുക.

നഗരസഭ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, വൈസ് ചെയര്‍മാന്‍ പി.കെ. ജേക്കബ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ റജീന ഷെരീഫ്, ഏബല്‍ മാത്യു, സിന്ധു അനില്‍, ബീന ഷെരീഫ്, കൗണ്‍സിലര്‍മാരായ സജി കെ. സൈമണ്‍, റോഷന്‍ നായര്‍, കെ.ജാസിംകുട്ടി, പി.കെ. അനീഷ്, സുശീല പുഷ്പന്‍, സജിനി മോഹന്‍, സില്‍ക്ക് എംഡി അബിദ്, സീനിയര്‍ മാനേജര്‍ ഷൈനി, അത്‌ലറ്റിക് അസോസിയേഷന്‍ നാഷണല്‍ ഫെഡറേഷന്‍ അംഗം എസ്.പി. പിള്ള, മുനിസിപ്പല്‍ സെക്രട്ടറി ഡോ.സാംജി ഡേവിഡ്, മുനിസിപ്പല്‍ എന്‍ജിനിയര്‍ ജയശങ്കര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

Related posts