പത്തനാപുരം ഫയര്‍‌സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങളില്ല

klm-fireforceപത്തനാപുരം: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും അടിസ്ഥാനസൗകര്യ പരിമിതിയില്‍ വീര്‍പ്പ് മുട്ടുകയാണ് പത്തനാപുരത്തെ അഗ്‌നിശമനസേനനിലയം.പ്രവര്‍ത്തനം ആരംഭിച്ച് ഒരുമാസത്തിനകംപൂര്‍ണസജ്ജമാകുമെന്ന മന്ത്രിയുടെ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടില്ല. സിംഗിള്‍ സ്‌റ്റേഷന്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന നിലയത്തിലെ സ്റ്റാഫ് പാറ്റേണ്‍ പോലും പൂര്‍ണമായിട്ടില്ല. 24 ഫയര്‍മാന്‍,4 ലീഡിംഗ് ഫയര്‍മാന്‍, ഏഴ് ഡ്രൈവര്‍മാര്‍,ഒരോ സ്‌റ്റേഷന്‍ഓഫീസര്‍, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍, ക്ലര്‍ക്ക്, സ്ലീപ്പര്‍, െ്രെഡവര്‍ മെക്കാനിക് എന്നിങ്ങനെയാണ് പത്തനാപുരം സ്‌റ്റേഷനിലേക്ക് ആവശ്യമുള്ള ജീവനക്കാര്‍.

നാല്‍പത് സ്റ്റാഫുകള്‍ വേണ്ടയിടത്ത് പതിനൊന്ന് തസ്തികകള്‍ ഇനിയും ഒഴിഞ്ഞു കിടക്കുകയാണ്. ഇതിനുപുറമെ ആവശ്യത്തിന് വാഹനങ്ങളോ ഫയര്‍ ഫൈറ്റിംഗ് ഉപകരണങ്ങളോ ഇതുവരെ ഇവിടേക്ക് ലഭ്യമാക്കിയിട്ടില്ല.രണ്ട് യൂണിറ്റ് ഫയര്‍ എഞ്ചിനുകളാണ് ഇവിടെ ഉള്ളത്.എന്നാല്‍ ഇതില്‍ ഒരെണ്ണം മാത്രമാണ്പ്രവര്‍ത്തന സജ്ജമായിട്ടുള്ളൂ. മറ്റൊരെണ്ണം ഫയര്‍സ്‌റ്റേഷന്റെ ഉദ്ഘാടനത്തിനായിമാത്രംഎത്തിച്ചതാണ്. ഈവാഹനംപൂര്‍ണമായുംതകരാറിലുമാണ്.

അംബുലന്‍സും നല്‍കിയിട്ടില്ല. ഫയര്‍ ടാങ്കുകളിലേക്കുള്ള ജലം നിറയ്ക്കണമെങ്കില്‍ തന്നെ പതിനഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ച് പുനലൂരില്‍ എത്തേണ്ട സ്ഥിതിയാണ്.സമീപത്ത് നെടുവന്നൂര്‍ വലിയ തോട് ഉണെ്ടങ്കിലും ഇവിടെ നിന്നുംജലംഎടുക്കുന്നതിനുള്ള കിണറോ,പമ്പിംഗ് സംവിധാനമോ ഒരുക്കിയിട്ടില്ല.

ജീവനക്കാര്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പോലും അധികൃതര്‍ ഒരുക്കി നല്‍കിയിട്ടില്ല എന്നതാണ് സത്യാവസ്ഥ.താല്‍ക്കാലിക കെട്ടിടത്തിലാണ്ഉ ദ്യോഗസ്ഥരുടെതാമസം.പ്രവര്‍ത്തനസജ്ജമായാല്‍ഉടന്‍ഫയര്‍എഞ്ചിനുകള്‍ സ്ഥാപിക്കാന്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുമെന്ന വാഗ്ദാനവും വെള്ളത്തിലെ വരയായി.

പിറവന്തൂര്‍,പത്താപുരം,വിളക്കുടി,തലവൂര്‍,പട്ടാഴി,പട്ടാഴി വടക്ക് എന്നീ പഞ്ചായത്തുകള്‍ക്ക് പ്രയോജനപ്രദമാകുന്ന രീതിയിലാണ് ഫയര്‍ സ്‌റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ പതിനെട്ടോളം അപകടങ്ങളും പത്തനാപുരം ഫയര്‍ ടീം കൈകാര്യം ചെയ്ത് കഴിഞ്ഞു. എന്നാല്‍ പൂര്‍ണമായും ഫയര്‍ സ്‌റ്റേഷനിലേക്ക് സൗകര്യങ്ങള്‍ എത്താത്തത് ജീവനക്കാര്‍ക്ക് എറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

Related posts