പനച്ചിക്കാട് കാലായിപ്പടിയില്‍ മൂന്നു സഹോദരങ്ങളെ ബന്ധു കുത്തി പരിക്കേല്‍പ്പിച്ചു; സാരമായ പരുക്കുകളോടെ മെഡിക്കല്‍ കോള് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

LD-CRIMEBLOODകോട്ടയം: പനച്ചിക്കാട് കാലായില്‍പടിയ്ക്കു സമീപം മൂന്നു സഹോദരങ്ങളെ ബന്ധു കുത്തി പരിക്കേല്‍പ്പിച്ചു. സഹോദരങ്ങളായ കാലയില്‍പടി കാലായില്‍ കരോട്ട് ദേവദാസ്(23), പ്രദീപ്(25), ശാന്തന്‍(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അയല്‍പക്കകാരനും ബന്ധുവുമായ കാലായില്‍പ്പടി പ്ലാപ്പറമ്പില്‍ പ്രശാന്ത് (32)ആണ് ആക്രമിച്ചത്. ഇന്നലെ രാത്രി 10.45നായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സഹോദരങ്ങളായ ദേവദാസും പ്രദീപും കോട്ടയത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്.

ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങും വഴി പ്രശാന്ത് കാലായില്‍പടിയിലുള്ള കടയില്‍ ബഹളംവെയ്ക്കുന്നതു കണ്ടു. തുടര്‍ന്നു ഇവര്‍ ബഹളത്തില്‍ ഇടപെടുകയും ചെറിയ സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു. അതില്‍ പ്രകോപിതായ പ്രശാന്ത് പ്രദീപിന്റെയും ദേവദാസിന്റെയും വീട്ടിലെത്തി  കുത്തുകയായിരുന്നു. പ്രദീപിന്റെ വയറിനും ദേവദാസിന്റെ വലതു കൈമുട്ടിനാണ് കുത്തേറ്റത്. സഹോദരങ്ങളെ ആക്രമിക്കുന്നതു കണ്ടു തടസംപിടിക്കാനെത്തിയ ശാന്തനും കുത്തേറ്റു. കുത്തേറ്റ മൂന്നു പേരും നാട്ടുകാര്‍ ചേര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദീപിനെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവരെ കുത്തിയ പ്രശാന്ത് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ചിങ്ങവനം പോലീസ് കേസെടുത്തു.

Related posts