ത​ല​യോ​ല​പ്പ​റ​ന്പി​ൽ കാ​റും ലോ​റി​യും​കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു മ​ര​ണം; ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്; മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച് പോ​ലീ​സ്

ത​ല​യോ​ല​പ്പ​റ​മ്പ്: ത​ല​പ്പാ​റ​യി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടിയി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം .​ക​രി​പ്പാ​ടം ദാ​രു​സ​ദ​യി​ല്‍ മു​ര്‍​ത്താ​സ് അ​ലി​റ​ഷീ​ദ് (27), വൈ​ക്കം സ്വ​ദേ​ശി റി​ദ്ദി​ഖ് (29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി 12നു ​ത​ല​പ്പാ​റ കൊ​ങ്ങി​ണി മു​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രു​ടെ സു​ഹൃ​ത്തി​നെ പൊ​തി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ര്‍ യാ​ത്രി​ക​രാ​യ റ​ഷീ​ദി​നെ പൊ​തി​യി​ലെ ആ​ശു​പ​ത്രി​യി​ലും റി​ദ്ദി​ക്കി​നെ മു​ട്ടു​ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​തി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.‌

എ​റ​ണാ​കു​ള​ത്തു നി​ന്നും ഇ​ല​ക്്‌​ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ളു​മാ​യി ക​യ​റ്റം ക​യ​റി വ​ന്ന ലോ​റി​യു​മാ​യി മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി ക​ട​ന്നെ​ത്തി​യ കാ​ര്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.​ത​ല​യോ​ല​പ​റ​മ്പ് ത​ല​പ്പാ​റ​യി​ല്‍ മു​ര്‍​ത്താ​സ് അ​ലി​റ​ഷീ​ദും റി​ദ്ദി​ഖും കാ​ര്‍ വാ​ഷിം​ഗ് സെന്‍റ​ര്‍ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ‌

ത​ല​യോ​ല​പ​റ​മ്പി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ത​ല​പ്പാ​റ​യി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ത​ല​പ്പാ​റ-​എ​റ​ണാ​കു​ളം റോ​ഡി​ല്‍ ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Related posts

Leave a Comment